മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; കാമുകനൊപ്പം അമ്മ ഒളിച്ചോടി; പിതാവിന്റെ പരാതി.

മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; കാമുകനൊപ്പം അമ്മ ഒളിച്ചോടി; പിതാവിന്റെ പരാതി.




രണ്ടര വയസ്സുള്ള മകനെ ശ്വാസം മുട്ടിച്ച് കൊന്നതിന് ശേഷം അമ്മ കാമുകനൊപ്പം ഒളിച്ചോടിപ്പോയി. ഛണ്ഡീഗഡിലാണ് സംഭവം. ബുറാലിയിലെ വീടിനുള്ളിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത് അച്ഛനാണ്.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ദശ്റത്ത് ഭാര്യയെയും മകനെയും അവിടെ കണ്ടിരുന്നില്ല. ഭാര്യയുടെ വീട്ടിൽ പോയി കാണുമെന്ന് കരുതി. എന്നാലും ഫോണിൽ വിളിച്ചു. അപ്പോറാണ് അവർ പറയുന്നത് മകൻ വീട്ടിലെ കിടപ്പുമുറിയിൽ ഉണ്ടെന്ന്. അവിടെ എത്തി നോക്കിയപ്പോഴാണ് മകൻ ജീവനില്ലാത്ത നിലയിൽ കിടക്കുന്നത് കണ്ടത്. കുട്ടിയുടെ വായിൽ കയ്യുറ തിരുകി കയറ്റിയാണ് കൊലപ്പെടുത്തിതെന്നാണ് പൊലീസ് പറയുന്നത്. ശ്വാസം കിട്ടാതെയാണ് മരണം സംഭവിച്ചത്.

‌ദശ്‍രത്ത് ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു. ഭാര്യ കാമുകനൊപ്പം പോയിരിക്കാമെന്നും ഇയാൾ പറഞ്ഞു. സ്ത്രീക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരെ കണ്ടെത്താൻ പൊലീസ് ശ്രമം തുടരുന്നു.

Post a Comment

0 Comments