ഭക്ഷ്യവിഷബാധയേറ്റതായി സംശയം; 32 വിദ്യാര്‍ഥികളും അധ്യാപികയും ചികിത്സ തേടി
കൂത്തുപറമ്ബ്: വട്ടിപ്രം യു.പി. സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. ബുധനാഴ്ച ഉച്ചയോടെയാണ് ഭക്ഷണം കഴിച്ച ചില വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായത്. നാനൂറോളം കുട്ടികള്‍ ഉച്ചഭക്ഷണം കഴിച്ചതില്‍ യു.പി. സ്കൂളില്‍ പഠിക്കുന്ന 32 കുട്ടികള്‍ക്കാണ് വയറുവേദനയും ചര്‍ദിയും ഉണ്ടായത്. തുടര്‍ന്ന് കൂത്തുപറമ്ബ് താലൂക്കാസ്പത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല.
അഞ്ചാംക്ലാസ് വിദ്യാര്‍ഥികളായ ഇ.ശ്രീനന്ദ (10), സി.സഞ്ജ്ന (10), കെ.ഹൃദ്യ (10), രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി ദിയ സുമോദ് (7), ആറാംക്ലാസ് വിദ്യാര്‍ഥികളായ സി.നന്ദന (11), കെ.ശിവപ്രിയ (11), പി.കെ.ഹരിനന്ദ (11), ടി.നിഹിത (11) എന്നിവര്‍ക്ക് പ്രാഥമികശുശ്രൂഷ നല്‍കിയശേഷം നിരീക്ഷണത്തില്‍ നിര്‍ത്തി. തുടര്‍ന്ന് വൈകീട്ടോടെ വീട്ടിലേക്ക് പറഞ്ഞയച്ചു. സ്കൂളിലെ അധ്യാപിക നിംനയും ചികിത്സതേടി. ചോറും സോയാബീന്‍ കറിയുമാണ് വിദ്യാര്‍ഥികള്‍ കഴിച്ചതെന്നാണ് വിവരം. ഇവയില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് കരുതുന്നത്. ചികിത്സ തേടിയ എല്ലാവര്‍ക്കും ഒരേ ലക്ഷണങ്ങളാണ് ഉണ്ടായിരുന്നതെന്നും ആരുടെയും നില ഗുരുതരമല്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ആരോഗ്യവകുപ്പധികൃതര്‍ സ്കൂളിലെത്തി പരിശോധന നടത്തി. കൂത്തുപറമ്ബ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.എ.ജയരാജ്, ബി.പി.ഒ. പി.പി.അജിത്കുമാര്‍ എന്നിവര്‍ ആസ്പത്രിയിലെത്തി കുട്ടികളെ സന്ദര്‍ശിച്ചു.




0 Comments