ആറളം ഫാം സ്‌കൂളിന് 23 ഏക്കര്‍ കൂടി
ആറളം ഫാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ക്യാമ്പസ് സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ ഭൂവിസ്തൃതിയുള്ള സര്‍ക്കാര്‍ വിദ്യാലയമായി മാറുന്നു. സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനുള്ള പദ്ധതിയുടെ ഭാഗമായി 23 ഏക്കര്‍ സ്ഥലം കൂടി സ്‌കൂളിന് അനുവദിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. 95 ശതമാനം പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ആദിവാസി പുനരധിവാസ മേഖലയെ മാത്രം ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൂളിനെ ഹൈടെക്കാക്കാനുള്ള പദ്ധതികള്‍ രൂപപ്പെടുത്തുന്നതിനാണ് സ്ഥലം അനുവദിച്ചത്. കെ.കെ രാഗേഷ് എം.പിയുടെ പ്രദേശിക വികസന ഫണ്ടും മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുടെ ഫണ്ടും ഉപയോഗപ്പെടുത്തിയാണ് സ്‌കൂളിനെ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. എല്ലാ ക്ലാസുകളും ഹൈടെക്കാക്കും. 40 കോടിയുടെ വികസന പദ്ധതികളാണ് ഫാം സ്‌കൂളില്‍ നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്.




0 Comments