ലൈഫിന് നന്ദി, സന്തോഷം തിരതല്ലി പതിനായിരങ്ങള്‍.



ലൈഫിന് നന്ദി, സന്തോഷം തിരതല്ലി പതിനായിരങ്ങള്‍.

തങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറച്ച ലൈഫിനും സംസ്ഥാന സര്‍ക്കാറിനും നന്ദി അറിയിക്കാനും സന്തോഷം പങ്കുവെക്കുവാനും കലക്ടറേറ്റ് മൈതാനയിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങള്‍. തലച്ചായ്ക്കാനൊരിടം എന്ന ജീവിത സ്വപ്‌നം സാക്ഷാത്ക്കരിക്കാനയതിന്റെ സന്തോഷം അവരുടെ മുഖങ്ങളില്‍ തിരയടിച്ചു. മൂന്നൂ മണിമയോടെയാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും ഒന്നരയോടെ തന്നെ സംഗമ വേദിയിലേക്ക് ഗുണഭോക്താക്കള്‍ എത്തി. സൗപര്‍ണ്ണിക അത്താഴക്കുന്നിന്റെ നാടന്‍പാട്ടോടെയാണ് സംഘാടകര്‍ ഇവരെ വരവേറ്റത്. ആദ്യമൊന്ന് മടിച്ചെങ്കിലും പാട്ട് ആവേശം പകര്‍ന്നപ്പോള്‍ താളം പിടിച്ചും ആസ്വദിച്ചും ജീവിതത്തിലെ വലിയ ദിവസത്തെ അവര്‍ ആഘോഷമാക്കി. ആഹ്ലാദത്തിന് കൊഴുപ്പേകി വനിതകളുടെ മേളപ്പെരുക്കവും കുടുംബസംഗമ വേദി അക്ഷരാര്‍ത്ഥത്തില്‍ ഉത്സവനഗരിക്ക്് സമാനമായി. കലാപരിപാടികള്‍ അവസാനിച്ചതോടെ ഉദ്ഘാടനവേദിയിലേക്ക് എത്തിയ മുഖ്യമന്ത്രിയെ നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് എതിരേറ്റത്. സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന വാക്ക് അന്വര്‍ത്ഥമാക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനും നിറഞ്ഞ കയ്യടിയായിരുന്നു. ഉദ്ഘാടന ചടങ്ങിന് ശേഷം വേദിക്കരികില്‍ നിന്നും വാഹനസമീപത്തു നിന്നുമായി നേരിട്ടും ജനങ്ങള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.
നഗരിയിലൊരുക്കിയ ചിത്ര പ്രദര്‍ശനത്തിനും പ്ലാസ്റ്റില്‍ ബദല്‍ ഉത്പ്പന്ന മേളയിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. തെരഞ്ഞെടുത്ത ലൈഫ് ഗുണഭോക്താക്കളും ജനപ്രതിനിധികളും ലൈഫ് മിഷന്റെ ഉദ്യോഗസ്ഥരും പൊതുജനങ്ങളും പരിപാടിയുടെ ഭാഗമായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷും ജില്ലാ കലക്ടര്‍ ടി വി സുഭാഷും അടങ്ങുന്ന സംഘാടക സമിതിയുടെ നേതൃത്വത്തിലാണ് ജില്ലാ കുടുംബ സംഗമവും മെഗാ അദാലത്തും സംഘടിപ്പിച്ചത്.

Post a Comment

0 Comments