മുഴപ്പിലങ്ങാട്-മാഹി ബൈപ്പാസ്; മണ്ണിടല്‍ പ്രവൃത്തി വേഗത്തില്‍
പന്തക്കല്‍: തലശ്ശേരി-മാഹി ബൈപ്പാസ് പാതയില്‍ മണ്ണ് നിറയ്ക്കേണ്ട ഭാഗങ്ങളില്‍ മണ്ണിടുന്ന പ്രവൃത്തി ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. നിത്യേന പുലര്‍ച്ചെ 5 മണിയോടെ 40ല്‍ പരം ടോറസ് ലോറികള്‍ മണ്ണുമായി പാതയിലേക്ക് എത്തുകയാണ്.
ചെണ്ടയാട്, ചെറുവാഞ്ചേരി, വലിയവെളിച്ചം പ്രദേശങ്ങളിലെ ക്വാറികളില്‍നിന്നാണ് മണ്ണ് കൊണ്ടുവരുന്നത്. മഴക്കാലം നീണ്ടു നിന്നതിനാല്‍ മണ്ണിടല്‍ കഴിഞ്ഞ ജൂലായ് മാസത്തില്‍ നിര്‍ത്തിവെച്ച പ്രവൃത്തി നവംബര്‍ പകുതിയോടെയാണ് പുനരാരംഭിച്ചത്.
അരികുഭിത്തി കെട്ടലും നടക്കുണ്ട്. ഇതിനിടെ ഈസ്റ്റ് പള്ളൂര്‍, കൊളശ്ശേരി, ബാലം എന്നിവിടങ്ങളില്‍ ആദ്യഘട്ടമായി മെക്കാഡം ടാറിങ്ങും നടത്തി പ്രവൃത്തിയുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങള്‍ക്ക് സുഖമമായി കടന്നുവരാനാണ് ടാറിങ് ചെയ്തത്. പുഴകള്‍ക്ക് കുറുകെയുള്ള നാല് പാലങ്ങളുടെ നിര്‍മ്മാണവും നടക്കുന്നു. പാലത്തിനാവശ്യമായ കൂറ്റന്‍ സ്ലാബുകള്‍ പണിതു വരുകയാണ്.
മുഴപ്പിലങ്ങാട് മുതല്‍ അഴിയൂര്‍ എക്സൈസ് ചെക്ക് പോസ്റ്റ് വരെ 18.6 കിലോമീറ്റര്‍ ദൂരത്തില്‍ 45 മീറ്റര്‍ വീതിയില്‍ നാലുവരിപാതയാണ് പുതിയ മാഹി ബൈപ്പാസ് .1181 കോടി രൂപയാണ് പദ്ധതിയുടെ മതിപ്പ് ചെലവ് കണക്കാക്കിയിട്ടുള്ളത്. പെരുമ്ബാ വൂരിലെ ഇ.കെ.കെ.ഇന്‍ഫ്രാസ്ട്രച്ചറല്‍ പബ്ലിക്ക് ലിമിറ്റഡ് കമ്ബനിക്കാണ് നിര്‍മ്മാണ ചുമതല.




0 Comments