പൊടിശല്യത്തില്‍ വലഞ്ഞ് ചെറുവത്തലമൊട്ട-മയ്യില്‍ റോഡരികിലെ വീട്ടുകാര്‍
മയ്യില്‍: ചെറുവത്തലമൊട്ട മുതല്‍ മയ്യില്‍ വരെയുള്ള അഞ്ച് കിലോമീറ്റര്‍ നീളത്തിലുള്ള റോഡരികിലെ കടക്കാരും വീട്ടുകാരും പൊടിതിന്നു മടുത്തു. മിക്കവരും വീട് വൃത്തിയാക്കി മടുത്തു. മയ്യില്‍മുതല്‍ കാഞ്ഞിരോട് വരെ റോഡ് നന്നക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ എട്ട് മാസത്തോളം ഇവിടെ പൊടിശല്യം രൂക്ഷമായിരുന്നു. ഇതേ സ്ഥലത്തുകൂടി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനായി റോഡിന്റെ ഇരുവശത്തും കുഴിയെടുക്കുകയും ചെയ്തതോടെ ഇത് കൂടി. നിരന്തോട് ടൗണിലാണ് രൂക്ഷമായി അനുഭവപ്പെടുന്നത്. വിട് മാറി താമസിക്കേണ്ട സ്ഥിയിലാണിപ്പോഴെന്നാണ് നിരന്തോടിലെ പണ്ണേരി ശാന്ത പറയുന്നത്.
ടൗണില്‍ കച്ചവടംചെയ്യുന്ന കെ.പി.ഉണ്ണിക്കൃഷ്ണന്‍, പി.ഉമേഷ്, ടെയ്‌ലറിങ് കട നടത്തുന്ന പി.വി.സന്തോഷ്‌കുമാര്‍ എന്നിവര്‍ക്ക് കട അടച്ചിടേണ്ട സ്ഥിതിയാണ്.
പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നവര്‍ രാവിലെയും വൈകീട്ടും വെള്ളംനനച്ച് പൊടിശല്യത്തിന് അറുതിവരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.




0 Comments