തലശേരി: കണ്ണൂർ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ സതീശന്‍ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്രയ്ക്ക് മാഹി പാലത്ത് ആവേശകരമായ തുടക്കം.

'തലശേരി: കണ്ണൂർ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ സതീശന്‍ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്രയ്ക്ക് മാഹി പാലത്ത് ആവേശകരമായ തുടക്കം.



പാര്‍ട്ടി നേതാക്കളുടെയും നൂറുകണക്കിന് പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സതീശന്‍ പാച്ചേനിക്ക് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു.

വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വടകര എം.പി കെ. മുരളീധരന്‍, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍ എം.പി, കെ.സി ജോസഫ് എം.എല്‍.എ, അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ, മേയര്‍ സുമാ ബാലകൃഷ്ണന്‍, യു.ഡി.എഫ് ചെയര്‍മാന്‍ പ്രെഫ. എ.ഡി മുസ്തഫ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ. സുരേന്ദ്രന്‍, സജീവ് മാറോളി, ഡെപ്യൂട്ടി മേയര്‍ പി.കെ രാകേഷ്, വി.എ നാരായണന്‍, എം.പി മുരളി, മമ്പറം ദിവാകരന്‍, സുരേഷ് ബാബു എളയാവൂര്‍, അഡ്വ. ടി.ഒ മോഹനന്‍, മുഹമ്മദ് ഫൈസല്‍, പി.ടി സഗുണന്‍, പി. മാധവന്‍ മാസ്റ്റര്‍, ചന്ദ്രന്‍ തില്ലങ്കേരി തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments