കേളകത്തെ മഞ്ഞനിക്കര കാൽനട തീർത്ഥാടകർക്ക് സ്വീകരണം നൽകി

കേളകത്തെ  മഞ്ഞനിക്കര കാൽനട തീർത്ഥാടകർക്ക് സ്വീകരണം നൽകി



കണ്ണൂർ കേളകം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും മഞ്ഞനിക്കരയിൽ കബറടങ്ങിയ പരി. ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രയർക്കീസ് ബാവായുടെ 88-ാമത്തെ ഓർമ്മപ്പെരുന്നാളിൽ സംബന്ധിക്കുന്നതിനായി പോകുന്ന കാൽനട തീർത്ഥാടകർക്ക് പുതുശ്ശേരിക്കടവ്വ് സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ സ്വീകരണം നൽകി. ഇടവക സെക്രട്ടറി  എൻ ടി ജോൺ നീറോംപ്ലാക്കിൽ,  രാജൻ വെട്ടശ്ശേരി,  സന്തോഷ് പ്ലാന്തോട്ടം,  ജെസ്ന സന്തോഷ്,  ബേസിൽ സജി എന്നിവർ തീർത്ഥാടകർക്ക് ഹാരാർപ്പണം ചെയ്ത് സ്വീകരിച്ചു.

Post a Comment

0 Comments