തട്ടിക്കൊണ്ടുപോയ വിദ്യാർഥിയെ കൊലപ്പെടുത്തി.
ചണ്ഡീഗഢ്: ഹരിയാണയിലെ പാനിപ്പത്തിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ പത്താംക്ലാസ് വിദ്യാർഥിയെ മോചനദ്രവ്യം നൽകാത്തതിനെത്തുടർന്ന് കൊലപ്പെടുത്തി. പതിനാറുകാരനായ കുനാൽ ആണ് മരിച്ചത്. മൃതദേഹം ബുധനാഴ്ച കണ്ടെത്തി. പ്രതികളെന്നു സംശയിക്കുന്ന രണ്ടുപേരെ അറസ്റ്റുചെയ്തു.
മുൻ കൗൺസിലർ ജയ് കുമാർ ബിൻഡാലിന്റെ അനന്തരവനായ കുനാലിനെ ഒരു തിങ്കളാഴ്ചയാണ് കാണാതായത്. തട്ടിക്കൊണ്ടുപോയവർ ബന്ധുക്കളോട് അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. ബന്ധുക്കൾ പോലീസിൽ വിവരമറിയിച്ചു.
0 Comments