പണിമുടക്ക് ദിവസം തടഞ്ഞതില്‍ പരാതിയില്ലെന്ന് മൈക്കിള്‍ ലെവിറ്റ്; നാലുപേർ അറസ്റ്റിൽ.
കഴിഞ്ഞ ദിവസത്തെ പണിമുടക്കില്‍ തന്നെ തടഞ്ഞതില്‍ പരാതിയില്ലെന്ന് നൊബേല്‍ ജേതാവ് മൈക്കിള്‍ ലെവിറ്റ്. വിവാദങ്ങളില്‍ താല്‍പര്യമില്ലെന്നും ലെവിറ്റ് പറഞ്ഞു. ആലപ്പുഴ കലക്ടറെ കണ്ടശേഷമാണ് ലെവിറ്റ് നിലപാട് മാറ്റിയത്. കലക്ടര്‍ എത്തിയത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ്. അതേസമയം, മൈക്കിള്‍ ലെവിറ്റിനെ തടഞ്ഞ നാലുപേര്‍ അറസ്്റ്റില്‍. അജി, സുധീര്‍, ജോളി, സാബു എന്നിവരാണ് പിടിയിലായത്. നാലുപേരും ആലപ്പുഴ കൈനകരി സ്വദേശികളാണ്.
അതേസമയം ആലപ്പുഴയിൽനിന്ന് കുമരകത്തെത്തിയ ലെവിറ്റിനെയും ഭാര്യയേയും കോട്ടയം ജില്ലാ കലക്ടർ പി.കെ.സുധീർ ബാബു എത്തിയാണു സ്വീകരിച്ചത്. ലെവിറ്റും ഭാര്യയും നേരെ കൊച്ചിക്കു പോയി. ഇന്നലെ വഞ്ചിവീട്ടില്‍ സഞ്ചരിച്ചിരുന്ന ലെവിറ്റിനെയും കുടുംബത്തെയും പണിമുടക്ക് അനുകൂലികള്‍ തടഞ്ഞത് വിവാദമായിരുന്നു. 2013 ലെ രസതന്ത്ര നൊബേല്‍ സമ്മാന ജേതാവായ മൈക്കിള്‍ ലെവിറ്റ് കേരള സര്‍വകലാശാലയുടെ അതിഥിയായാണ് കേരളത്തിലെത്തിയത്.
അതേസമയം, ലെവിറ്റിനെ തടഞ്ഞതിനെ ഗൗരവമായി കാണുന്നുവെന്ന് കോട്ടയം കലക്ടര്‍ പി.കെ.സുധീർ ബാബു പറഞ്ഞു. ലെവിറ്റ് സര്‍ക്കാരിന്‍റെയല്ല സര്‍വകലാശാലയുടെ അതിഥിയെന്നും കലക്ടര്‍ വ്യക്തമാക്കി.
0 Comments