പേരാവൂർ താലൂക്ക് ആശുപത്രിയിൽ നൂറ് കണക്കിന് കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി.



പേരാവൂർ താലൂക്ക് ആശുപത്രിയിൽ നൂറ് കണക്കിന് കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി.


പേരാവൂര്‍: ലോകത്തെ പോളിയോ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ബൃഹത്തായ ഒരു ആരോഗ്യ പരിപാടിയാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍. പോളിയോ രോഗം വരാതിരിക്കാന്‍ കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുളളി മരുന്ന് നല്‍കി കൊണ്ടുളള രോഗ പ്രതിരോധ ചികിത്സയാണ് ഏറ്റവും ഉത്തമം.പേരാവൂര്‍ താലൂക്ക് ആശുപത്രിയുടെ കീഴില്‍ പഞ്ചായത്തിലെ അംഗന്‍വാടി ഉള്‍പ്പെടെയുള്ള വിവിധ കേന്ദ്രങ്ങളില്‍ 25 ബൂത്തുകളിലായി 1900ത്തില്‍ അധികം കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കിയത്.പോളിയോ തുള്ളി മരുന്ന് വിതരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജിജോയി നിര്‍വഹിച്ചു.പേരാവൂര്‍ താലൂക്കാശുപത്രി ശിശുരോഗ വിദഗ്ധന്‍ ഡോ കെ ജി കിരണ്‍ അധ്യക്ഷനായി.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് പ്രദീപ്,നേഴ്‌സിംഗ് സപ്രണ്ട് സ്വര്‍ണ്ണകുമാരി തുടങ്ങിയവര്‍ സംസാരിച്ചു.പേരാവൂര്‍ തെരു സാംസ്‌കാരിക നിലയത്തില്‍ നടന്ന പോളിയോ തുള്ളിമരുന്ന് വിതരണോദ്ഘാടനം വാര്‍ഡ് മെമ്പര്‍ എന്‍ രാജന്‍ നിര്‍വഹിച്ചു.ആശവര്‍ക്കര്‍ സുഹറ അസീസ്,അംഗനവാടി ടീച്ചര്‍ ഏലിയാമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments