സാമൂഹികസുരക്ഷാ പെൻഷൻ കിട്ടണമെങ്കിൽ സ്കൂൾ സർട്ടിഫിക്കറ്റ് നിർബന്ധം.



ഇരിട്ടി: സാമൂഹികസുരക്ഷാ പെൻഷൻ കിട്ടണമെങ്കിൽ സ്കൂൾ സർട്ടിഫിക്കറ്റ് നിർബന്ധം. പുതുതായി 60 വയസ്സ് പൂർത്തിയായവർ പെൻഷനുവേണ്ടി ആധാർ തെളിവായി കാണിച്ച് അപേക്ഷിച്ചാൽ പെൻഷൻ അനുവദിക്കരുതെന്ന് ധനവകുപ്പ് ജോയന്റ് സെക്രട്ടറി വകുപ്പ് മേധാവികൾക്ക് സർക്കുലർ അയച്ചു.
സ്കൂൾ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവർക്കും പഠിക്കാൻ അവസരമില്ലാത്തവർക്കും പെൻഷൻ കിട്ടുക പ്രയാസമാകും. ജനനത്തീയതി തെളിയിക്കുന്ന സ്കൂൾ സർട്ടിഫിക്കറ്റ് ഉള്ളവർക്കുമാത്രമേ പുതുതായി സാമൂഹികപെൻഷന് അർഹതയുണ്ടാവൂ.
നേരത്തേ സ്കൂൾ സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക് ഡോക്ടർ നൽകുന്ന പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് മതിയായിരുന്നു. മറ്റുരേഖകളുടെ അഭാവത്തിൽ വയസ്സ് തെളിയിക്കുന്നതിന് ആധാർ ഉപയോഗിക്കാമെന്നും ഉത്തരവുണ്ടായിരുന്നു. എന്നാൽ, ആധാർ വയസ്സ് തെളിയിക്കുന്നതിനുള്ള മാനദണ്ഡമായി ഉപയോഗിക്കരുതെന്നാണ് പുതിയ ഉത്തരവ്. തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പഞ്ചായത്ത് വകുപ്പ് ഡയറക്ടർ, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാർ, നഗരകാര്യഡയറക്ടർ എന്നിവർക്കാണ് സർക്കുലർ നൽകിയത്.

Post a Comment

0 Comments