വാഹനമിടിച്ച് പരിക്കേറ്റ അമ്മയെയും കുഞ്ഞിനേയും വഴിയില്‍ ഇറക്കിവിട്ട സംഭവം: കര്‍ശന നടപടിയെടുക്കാന്‍ മന്ത്രിയുടെ നിര്‍ദ്ദേശം.
തിരുവനന്തപുരം: വാഹനമിടിച്ച് പരിക്കേറ്റ അമ്മയേയും കുഞ്ഞിനേയും കാറില്‍ കയറ്റിയ ശേഷം ആശുപത്രിയില്‍ എത്തിക്കാതെ വഴിയില്‍ ഇറക്കി വിട്ട സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുവാന്‍ പൊലീസിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി.സംഭവം അങ്ങേയറ്റം മനുഷ്യത്വ വിരുദ്ധമാണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ കര്‍ശന നടപടി എടുക്കുവാന്‍ കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുഞ്ഞിന്റെ അമ്മയെ സ്റ്റേഷനില്‍ വരുത്തുന്നതിന് പകരം വീട്ടില്‍ പോയി മൊഴി എടുക്കുവാനും കുറ്റാരോപിതനെ ഐഡന്റിഫിക്കേഷന്‍ നടത്തി കര്‍ശന നടപടി സ്വീകരിക്കാനും പൊലീസിന് നിര്‍ദേശം നല്‍കി.ഗാന്ധിനഗര്‍ സ്വദേശിയായ രേഷ്മയും രണ്ടര വയസുള്ള മകനും സഞ്ചരിച്ച സ്കൂട്ടറിനെ തിരുവനന്തപുരം ശ്രീകാര്യത്തിന് സമീപം ഗാന്ധിപുരത്ത് വച്ച് ഡിസംബര്‍ 28നാണ് വാഹനം ഇടിച്ചിട്ടത്. ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാര്‍ജ് ചെയ്ത കുഞ്ഞിന്റെ വീട് സന്ദര്‍ശിച്ച മന്ത്രി വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി.
0 Comments