സംസ്ഥാനത്ത് ജില്ലാ പൊലീസ് തലപ്പത്ത് അഴിച്ചുപണി;അഞ്ച് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് മാറ്റം.



സംസ്ഥാനത്ത് ജില്ലാ പൊലീസ് തലപ്പത്ത് അഴിച്ചുപണി;അഞ്ച് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് മാറ്റം.

തിരുവനന്തപുരം: സംസ്ഥാനത്ത് ജില്ലാ പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്രയെ കണ്ണൂരിലേക്ക് സ്ഥലം മാറ്റി. കണ്ണൂര്‍ മേധാവിയായിരുന്ന പ്രതീഷ് കുമാറിന് ഇനി പൊലീസ് ആസ്ഥാനത്തിന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. കുറേ നാളുകളായി സര്‍വ്വീസില്‍ ഇല്ലാതിരുന്ന ആര്‍.സുകേശനെ തിരുവനന്തപുരം റെയ്ഞ്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പിയായി നിയമിച്ചു. തിരുവനന്തപുരം ഡി.സി.പി ആദിത്യയ്ക്ക് തൃശൂരിന്റെയും നാരായണ്‍ ജിയ്ക്ക് കൊല്ലം എസ്.പിയായുമാണ് ചുമതല നല്‍കിയിരിക്കുന്നത്. മധു പി.കെയെ ഇടുക്കി എസ്.പി യായി നിയോഗിച്ചു.

Post a Comment

0 Comments