റോഡ് സുരക്ഷാ വാരം മുന്നറിയിപ്പ് ബോർഡുകൾ വൃത്തിയാക്കി മോട്ടോർ വാഹനവകുപ്പ് അധികൃതർ.
ഇരിട്ടി : മുപ്പത്തിയൊന്നാമത് റോഡ് സുരക്ഷാ വാരാചരണത്തിന്റെഭാഗമായി ഇരിട്ടി മേഖലയിലെ റോഡുകളിൽ സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡുകൾ മോട്ടോർ വാഹനവകുപ്പ് അധികൃതർ വൃത്തിയാക്കി . ഇരിട്ടി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് അധികൃതരുടെ നേതൃത്വത്തിലാണ് കാട് മൂടി കിടക്കുന്നതും, പൊടിയും മണ്ണും പിടിച്ച് മറഞ്ഞുകിടന്നതുമായ മുന്നറിയിപ്പ് ബോർഡുകൾ വൃത്തിയാക്കിയത്.
റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ജനുവരി 11 മുതൽ 17 വരെയാണ് വിവിധ പരിപാടികളോടെ അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മോട്ടോർ വാഹന വകുപ്പ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു വരുന്നത്. ഇരിട്ടി - പേരാവൂർ റോഡിലെ മുന്നറിയിപ്പ് ബോർഡുകൾ ആണ് ചൊവ്വാഴ്ച ശുചീകരിച്ചത് . ഇരിട്ടി ജോയിൻറ് ആർ ടി ഒ ഡാനിയൽ സ്റ്റീഫൻ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ശ്രീജേഷ്, അശോക് കുമാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
0 Comments