മാടത്തിൽ പെട്രോൾ പമ്പിന് സമീപം. ഓട്ടോറിക്ഷ അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു.
ഇരിട്ടി : മാടത്തിൽ പെട്രോൾ പമ്പിന് സമീപം വാഹനാപകടം. ഒരാൾക്ക് പരിക്കേറ്റു. കൂട്ടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന കാറ് പെട്ടെന്ന് ബ്രക്ക് ഇട്ടതിനെ തുടർന്ന് പിന്നിൽ നിന്ന് വന്ന ഓട്ടോ നിയന്ത്രണം വിട്ട് കാറിലും എതിരെ വന്ന മിനി ഗുഡ്സ് ഓട്ടോയിലും ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഓട്ടോ ഡ്രൈവർ വള്ളിത്തോട്ടിലെ അജനാണ് പരിക്കേറ്റത്. ഇയാളെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെവ്വാഴ്ച വൈകുന്നേരം 3 മണിയോടെയായിരുന്നു അപകടം.അപകടത്തിൽ ഓട്ടോയുടെ മുൻഭാഗം തകർന്നു.
0 Comments