പുഴകളില്‍നിന്ന് മണല്‍ വാരല്‍ ഉത്തരവ് പിന്‍വലിച്ചു.
മലപ്പുറം: പ്രളയശേഷം എട്ട് പ്രധാന നദികളില്‍ അടിഞ്ഞ മണല്‍ വാരാന്‍ അനുമതി നല്കിയ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. കടലുണ്ടി, ചാലിയാര്‍, വളപട്ടണം, ഷിറിയ, പെരിയാര്‍, മൂവാറ്റുപുഴ, പമ്ബ, അച്ചന്‍കോവിലാര്‍ നദികളില്‍ നിന്ന് മണല്‍ വാരാനായിരുന്നു ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി അനുമതി നല്‍കിയത്.
പ്രളയശേഷം ഈ നദികളില്‍ 22.67 ലക്ഷം ക്യൂബിക് മണല്‍ അടിഞ്ഞെന്നാണ് സമിതി കണ്ടെത്തിയിരുന്നത്. ഇതില്‍ നിന്ന് 7.56 ലക്ഷം ക്യൂബിക് മണല്‍ അടിയന്തരമായി വാരാനായിരുന്നു റവന്യൂ വകുപ്പ് പദ്ധതി തയാറാക്കിയത്. ഇതിനായി മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. അതേസമയം, നിലവിലുള്ള ചട്ടങ്ങള്‍ക്ക് വിരുദ്ധമായിട്ടായിരുന്നു മണല്‍വാരലിന് അനുമതി നല്‍കിയത്. ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെയും ഗ്രീന്‍ ടൈബ്യൂണലിെന്റയും കര്‍ശന മാനദണ്ഡങ്ങളുണ്ട്. മൂന്ന് വര്‍ഷം കൂടുേമ്ബാള് പുഴകളില്‍ സാന്‍ഡ് ഓഡിറ്റ് നടത്തിയാണ് വാരലിന് അനുമതി നല്‍കേണ്ടത്. റവന്യു വകുപ്പിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റാണ് (ഐ.എല്‍.ഡി.എം) ടെന്‍ഡര്‍ വിളിച്ച് ഏജന്‍സികളെ നിശ്ചയിച്ച് ഓഡിറ്റ് നടത്തുക.
ഓഡിറ്റ് റിപ്പോര്‍ട്ടിെന്റ അടിസ്ഥാനത്തിലാണ് ഓരോ കടവില്‍ നിന്നും വാരേണ്ട മണലിെന്റ അളവ് നിശ്ചയിച്ചിരുന്നത്. റിപ്പോര്‍ട്ടിന് പരിസ്ഥിതി വകുപ്പിെന്റ അനുമതിയും വേണം. ഇതിനുശേഷമേ വാരാന്‍ പാടൂ. ഇതിന് വിരുദ്ധമായാണ് അനുമതി നല്‍കിയത്. സംഭവം വിവാദമായതോടെയാണ് ഉത്തരവ് പിന്‍വലിച്ചത്.
0 Comments