സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍.
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 3710 രൂപയായി. പവന് 29,680 രൂപയാണ്. കഴിഞ്ഞ നാല് ദിവസത്തിനിടെ 680 രൂപയാണ് വര്‍ധിച്ചത്.
ആഗോള വിപണിയിലും സ്വര്‍ണ്ണവില ഉയരുകയാണ്. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണത്തിന് 1554 ഡോളറാണ് വില. ഇന്നുമാത്രം 15 ഡോളറാണ് ആഗോള വിപണിയില്‍ വര്‍ധിച്ചത്.
അമേരിക്ക ഇറാെന്റ മേല്‍ നടത്തിയ ആക്രമണമാണ് സ്വര്‍ണവില ഉയരുന്നതിന് ഇടയാക്കുന്നത്. േട്രായ് ഔണ്‍സ് സ്വര്‍ണത്തിന് വെള്ളിയാഴ്ച മാത്രം 26 ഡോളര്‍ വര്‍ധിച്ചിരുന്നു. 1.7 ശതമാനമാണ്ആഗോള വിപണിയില്‍ ഉണ്ടായ വര്‍ധനവ്.
0 Comments