പൗരത്വനിയമത്തെ ന്യായീകരിച്ചു; അനുപം ഖേറിനെ ഒറ്റവാക്കിൽ പരിഹസിച്ച് പാർവതി.
പൗരത്വ ഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിനെ പിന്തുണച്ച ബോളിവുഡ് നടൻ അനുപം ഖേറിനെ പരിഹസിച്ച് നടി പാർവതി. സോഷ്യൽ മീഡിയയിൽ അനുപം പങ്കുവെച്ച വിഡിയോക്ക് പിന്നാലെയാണ് പാർവതിയുടെ പരിഹാസം.
''എല്ലാ ഇന്ത്യക്കാരോടും എനിക്ക് പറയാനുള്ളത്'' എന്ന കുറിപ്പോടെയാണ് അനുപം സന്ദേശം പങ്കുവെച്ചിരിക്കുന്നത്. ഇതിന് ഒറ്റവാക്കിൽ 'അയ്യേ' എന്നാണ് പാർവതിയുടെ പരിഹാസം. പൗരത്വനിയമത്തിനെതിരെ പ്രതിഷേധങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് ന്യായീകരിച്ച് അനുപം എത്തിയിരിക്കുന്നത്.
''ചില ആളുകള്‍ രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. അത് സംഭവിക്കാന്‍ അനുവദിക്കരുത്. കുറച്ചു നാളുകളായി അത്തരം ആളുകള്‍ സമാനമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. അവരാണ് അസഹിഷ്ണുതയുടെ വക്താക്കള്‍. സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താണ് ഇവരുടെ ശ്രമം, അത് തിരിച്ചറിയണം''- അനുപം ഖേർ വിഡിയോയിൽ പറഞ്ഞു.
പൗരത്വ നിയമത്തിനെതിരെ തുടക്കം മുതലെ പ്രതിഷേധം ഉയർത്തിയ പ്രമുഖരിൽ പാർവതിയുണ്ടായിരുന്നു. മുംബൈയിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധപരിപാടിയിൽ പാർവതി പങ്കെടുത്തത് വലിയ വാർത്തയായിരുന്നു.
0 Comments