ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ പെട്ടെന്ന് മാറ്റണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്.
മരടില്‍ പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ എത്രയും പെട്ടെന്ന് മാറ്റണമെന്ന് നഗരസഭയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡിൻറെ നിർദേശം. അവശിഷ്ടങ്ങൾ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകും. വായു മലിനീകരണം ഉയരുന്നതായി പ്രദേശ വാസികളുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും മലിനീകരണ നിയന്ത്രണബോര്‍ഡ് വ്യക്തമാക്കി.
മരടിൽ പൊളിച്ച ഫ്ലാറ്റ് സമുച്ചയങ്ങളുടെ അവശിഷ്ടങ്ങൾ അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്.സ്റ്റീല്‍ കമ്പികളും, കോണ്‍ക്രീറ്റ് മിശ്രിതവും കലര്‍ന്ന 50000 ടണ്ണിലധികം കെട്ടിടാവശിഷ്ടങ്ങളാണ് മരടിലുള്ളത്. കോണ്‍ക്രീറ്റ് പാളികളില്‍ നിന്ന് സ്റ്റീല്‍ കമ്പികള്‍ വേര്‍ത്തിരിച്ചെടുത്ത് അവശിഷ്ടങ്ങള്‍ എത്രയും പെട്ടന്ന് മാറ്റണം.. ഇതുസംബന്ധിച്ച് മരട് നഗരസഭയ്ക്ക് മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശം നൽകി.അവശിഷ്ടങ്ങൾ മാറ്റുന്നതുവരെ അതിൽ നിന്നും ഉയരുന്ന പൊടി നിയന്ത്രിക്കാനായി വെള്ളം ചീറ്റൽ തുടരണം.
തകർന്നു വീണ കോൺക്രീറ്റ് പാളികൾ പൊളിച്ചു മാറ്റുമ്പോൾ ഉണ്ടാകുന്ന ശബ്ദ മലിനീകരണം നിയന്ത്രിക്കണം. വായു മലിനീകരണം ഉയർന്നതായും ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുവെന്നും പരിസരവാസികൾ പരാതി നൽകിയിട്ടുണ്ട് ഇതിന്റെ അടിസ്ഥാനത്തിലാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശം.
0 Comments