തലശേരി – കൂത്ത്പറമ്പ് റൂട്ടിൽ ബസുകളുടെ മരണപ്പാച്ചിൽ അവസാനിക്കുന്നില്ല. എരഞ്ഞോളിപ്പാലത്ത് ബസ് സ്കൂട്ടറിനിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്.
വിലപ്പെട്ട 2 ജീവനുകൾ പൊലിഞ്ഞിട്ടും തലശേരി – കൂത്ത്പറമ്പ് റൂട്ടിൽ ബസുകളുടെ മരണപ്പാച്ചിലിന് കുറവില്ല
ബുധനാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് എരഞ്ഞോളിപ്പാലത്തിന് സമീപം കുഞ്ഞിക്കൂലോം ബസ് സ്റ്റോപിന് സമീപം നടന്ന വാഹനാപകടത്തിൽ യുവതിക്ക് പരിക്കേൽക്കാനിടയായതും ബസിന്റെ അമിത വേഗത്തെ തുടർന്നാണ്. തലശ്ശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന സ്കൂട്ടർ ഇൻഡിക്കേറ്ററിട്ട് ഇടത്തേക്ക് വളയ്ക്കുന്നതിനിടെ തലശ്ശേരിയിൽ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന
അനിതാസ് ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രിക മാടപീടിക പാറാൽ സ്വദേശിനി പ്രവീണയെ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരി പോലീസ് സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു. തലശ്ശേരി കുത്തുപറമ്പ് റൂട്ടിൽ ബസ്സിന്റെ അമിത വേഗതകാരണം അപകടങ്ങൾ സംഭവിക്കുന്നത് പതിവായിരിക്കുകയാണ്, കഴിഞ്ഞ ഒരു മാസത്തിനിടയിൽ 2 ജീവനുകളാണ് പൊലിഞ്ഞത്. ബസ്സിന്റെ വേഗത നിയത്രിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടി സ്വീകരിക്കുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. റോഡിലെ അമിതവേഗത നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നാട്ടുകാർ നിവേദനം നൽകിയിട്ടുണ്ട്.
0 Comments