ട്രെയിനിന് മുകളിലൂടെ നടന്ന യുവാവ് ഷോക്കേറ്റു മരിച്ചു.



ട്രെയിനിന് മുകളിലൂടെ നടന്ന യുവാവ് ഷോക്കേറ്റു മരിച്ചു.

മുംബൈ: ട്രെയിനിന് മുകളിലൂടെ സാഹസികമായി നടന്ന യുവാവ് ഷോക്കേറ്റു മരിച്ചു. മഹാരാഷ്ട്രയിലെ ​ഗോരാഖ്പൂര്‍ സ്റ്റേഷനില്‍ വെള്ളിയാഴ്ച രാത്രി ഒമ്ബതരയോടെയാണ് സംഭവം നടന്നത്. അപകടം നടന്നയുടന്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഹൈ വോള്‍ട്ടേജുള്ള ഇലക്‌ട്രിക് കമ്ബിയില്‍ തട്ടിയാണ് യുവാവിന് ഷോക്കേറ്റത്. ​അപകടത്തില്‍ യുവാവിന് ​ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് റെയില്‍വെ ചീഫ് പിആര്‍ഒ ശിവജി സുതാര്‍ പറഞ്ഞു. ഷോക്കേറ്റ് ട്രെയിനിന് മുകളില്‍ വീണ യുവാവിനെ രാജവാഡി ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആശുപത്രിയില്‍വച്ചാണ് മരണം സ്ഥിരീകരിച്ചത്.

ട്രെയിനിന് മുകളില്‍ കയറി ഷോക്കേറ്റ് മരിക്കുന്ന സംഭവം ഇതാദ്യമല്ല. നേരത്തെ പറ്റ്നയില്‍ ട്രെയിനിന് മുകളില്‍ കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാവ് ഷോക്കേറ്റ് മരിച്ചിരുന്നു. നിര്‍ത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിക്കു മുകളില്‍ കയറി നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 22 വയസുകാരനായ രോഹന്‍ കുമാറാണ് അതിദാരുണമായി മരിച്ചത്. സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിനിന് മുകളിലുള്ള വൈദ്യുതി ലൈന്‍ തലയ്ക്ക് തട്ടുകയായിരുന്നു. 85 ശതമാനത്തോളം പൊള്ളലേറ്റ യുവാവ് റെയില്‍വേ സ്റ്റേഷനില്‍വച്ചുതന്നെ മരിച്ചിരുന്നു.

പശ്ചിമ ബംഗാളിലെ റെയില്‍വെ സ്റ്റേഷനിലും ആന്ധ്രാപ്രദേശിലെ വിജയവാഡ റെയില്‍വേ സ്റ്റേഷനിലും സമാനസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാലക്കാട് ജങ്‌ഷന്‍ റെയില്‍വേ സ്റ്റേഷന് സമീപം ഗുഡ്സ് യാഡില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് വാഗണിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ​ഗുരുതരമായി ഷോക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Post a Comment

0 Comments