അരിയുടെ പണം തിരികെ നല്‍കൂ; കേരളത്തോട് കേന്ദ്രം
തിരുവനന്തപുരം: കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ പ്രഹരം. പ്രളയദുരിതാശ്വാസത്തിന് അനുവദിച്ച അരിയുടെ പണം ആവശ്യപ്പെട്ട് ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ കേരളത്തിന് കത്തയച്ചു. കോര്പറേഷന് വഴി അനുവദിച്ച അരിയുടെ വിലയായ 205.81 കോടി രൂപ നല്‍കാനാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് കേരളത്തിന് ഒന്നും നല്‍കാതെ തഴഞ്ഞതിനു പിന്നാലെയാണ് ഇപ്പോള്‍ അരിയുടെ പണം ആവശ്യപ്പട്ടുള്ള കേന്ദ്രത്തിന്റെ നീക്കം. പല തവണ ആവശ്യപ്പെട്ടിട്ടും പണം നല്കാന് തയാറായില്ലെന്നും എത്രയും പെട്ടെന്ന് തുക നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നും എഫ്സിഐ ജനറല്‍ മാനേജര്‍ സംസ്ഥാന ദുരന്ത നിവാരണ കമ്മറ്റിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
0 Comments