തലശ്ശേരിയിൽ വിവാഹ വീട്ടില്‍ ആറു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ



തലശ്ശേരിയിൽ വിവാഹ വീട്ടില്‍ ആറു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ

വിവാഹ വീട്ടിലെ തിരക്കിനിടയില്‍ ആറു വയസ്സുകാരിയെ വീട്ടിന്റെ ടെറസ്സിന് മുകളില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിയെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി ചാലില്‍ മട്ടാമ്പ്രം സ്വദേശി പുതിയപുരയില്‍ ആസിഫിനെ (26) യാണ് പോക്സോ വകുപ്പ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്.  ഇന്നലെ വൈകിട്ട് തലശ്ശേരി ചേറ്റംകുന്നിലെ ഒരു വിവാഹ വീട്ടിലെ വിവാഹ സല്‍ക്കാരത്തിനിടെയാണ് പ്രതി ആറു വയസ്സുകാരിയെ ടെറസ്സിന് മുകളില്‍ അനുനയിച്ച് കൊണ്ടുപോയി ശാരീരികമായി പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ സംഭവം കല്യാണ വീട്ടിലെത്തിയവരുടെ ശ്രദ്ധയില്‍പ്പെടുകയും പ്രതിക്കെതിരെ പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. ഇന്ന് കാലത്ത് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഇന്ന് വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.

Post a Comment

0 Comments