ബസ് യാത്രക്കിടയില്‍ ആറു വയസുകാരിയെ ഉപദ്രവിച്ച വയോധികന് തടവും പിഴയും



ബസ് യാത്രക്കിടയില്‍ ആറു വയസുകാരിയെ ഉപദ്രവിച്ച വയോധികന് തടവും പിഴയും


പയ്യാവൂര്‍ ചന്ദനക്കംപാറയിലെ വരക്കലായി വീട്ടില്‍ വി.എം ജോസഫി (65) നെയാണ് അഞ്ചു വര്‍ഷം തടവിനും 20,000 രൂപ പിഴയടക്കാനും തലശ്ശേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍ വിനോദ് വിധിച്ചത്.  2011 നവംബര്‍ 10-ന് പയ്യാവൂരില്‍ നിന്നും ശ്രീകണ്ഠാപുരത്തേക്ക് പോവുകയായിരുന്ന ബസ്സില്‍ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. മാനഹാനി വരുത്തിയതിന് ഐ.പി.സി 354 വകുപ്പില്‍ രണ്ട് വര്‍ഷവും 20,000 പിഴയുമാണ് ശിക്ഷ. പ്രതി പിഴ അടക്കുന്നില്ലെങ്കില്‍ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് 506 (2) വകുപ്പ് പ്രകാരം മൂന്ന് വര്‍ഷം തടവ് വേറെയുമുണ്ട്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ജില്ലാ ഗവ. പ്ലീഡര്‍ സി.കെ രാമചന്ദ്രനാണ് വാദിച്ചത്.

Post a Comment

0 Comments