ചാല ബൈപ്പാസ് കവലയില്‍ മെക്കാഡം ടാറിങ് നടത്തി



ചാല ബൈപ്പാസ് കവലയില്‍  മെക്കാഡം ടാറിങ് നടത്തി

ചാല: ചാല-നടാല്‍ ബൈപ്പാസ് കവലയിലെ തകര്‍ന്ന റോഡ് മെക്കാഡം ടാറിങ് നടത്തി. ചൊവ്വാഴ്ച വൈകീട്ട് തുടങ്ങിയ ടാറിങ് ബുധനാഴ്ച വൈകീട്ടോടെ അവസാനിച്ചു. കാലവര്‍ഷത്തോടെയായിരുന്നു റോഡ് തകര്‍ന്നത്. നടുറോഡില്‍ മൂന്ന് വലിയ കുഴികള്‍ രൂപപ്പെട്ടു.

കുഴിയിലൂടെ കടന്നുപോകാന്‍കഴിയാതെ വാഹനങ്ങള്‍ പ്രയാസപ്പെടുന്നത് സ്ഥിരം കാഴ്ചയായിരുന്നു. പ്രശ്നം ഗുരുതരമാകുമ്ബോള്‍ അധികൃതര്‍ വന്ന് കരിങ്കല്ലും സിമന്‍റുമടങ്ങുന്ന മിശ്രിതം കൊണ്ട് കുഴിയടക്കും. കൂടിയാല്‍ ഒരാഴ്ചയായിരുന്നു ഇതിന് ആയുസ്സ്.

അഞ്ചുതവണ ഈ രീതിയില്‍ കുഴിയടച്ചു. രണ്ടാഴ്ച മുന്‍പ് റോഡ് തകര്‍ച്ച രൂക്ഷമായി. മാതൃഭൂമി പത്രത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് കുഴിയടക്കാന്‍ അധികൃതരെത്തി. എന്നാല്‍ മെക്കാഡം ടാറിങ് നടത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ കുഴിയടക്കല്‍ തടഞ്ഞു. ഉദ്യോഗസ്ഥരെത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ ടാറിങ് നടത്താമെന്ന് ഉറപ്പുനല്‍കി. ഇതിനെ തുടര്‍ന്നാണ് റോഡിന്റെ പണി നടത്തിയത്.

Post a Comment

0 Comments