പ്രകൃതിവാതക കൈമാറ്റം: ഖത്തര്‍-കുവൈത്ത് 15 വര്‍ഷ കരാര്‍
കുവൈത്ത് സിറ്റി: പ്രകൃതിവാതക കൈമാറ്റവുമായി ബന്ധപ്പെട്ട് ഖത്തര്‍ കുവൈത്തുമായി 15 വര്‍ഷത്തെ കരാറിലെത്തി. പ്രതിവര്‍ഷം 30 ലക്ഷം ടണ്‍ പ്രകൃതിവാതകമാണ് ഖത്തര്‍ കുവൈത്തിന് നല്‍കുക. കുവൈത്തിലെ അല്‍ സൂര്‍ തുറമുഖം വഴി 2022 മുതലാണ് ഇറക്കുമതി. കുവൈത്തിെന്റ വര്‍ധിക്കുന്ന ഉൗര്‍ജ ആവശ്യം മുന്നില്‍കണ്ടാണ് ദീര്‍ഘകാല കരാറില്‍ ഒപ്പിട്ടത്.
കുവൈത്ത് പെട്രോളിയം കോര്‍പറേഷനും ഖത്തര്‍ പെട്രോളിയവും തമ്മിലാണ് ധാരണ.കുവൈത്ത് സിറ്റിയില്‍ നടന്ന ചടങ്ങില്‍ കുവൈത്ത് പെട്രോളിയം മന്ത്രി ഡോ. ഖാലിദ് അല്‍ ഫാദില്‍, സൗദി ഉൗര്‍ജ സഹമന്ത്രി സഅദ് ശരീദ അല്‍ കഅബി എന്നിവരാണ് കരാറില്‍ ഒപ്പിട്ടത്.
സൗദി ഉൗര്‍ജ സഹമന്ത്രി സഅദ് ശരീദ അല്‍ കഅബി കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ഉള്‍പ്പെടെ പ്രമുഖരുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ഉൗഷ്മളമായ സാഹോദര്യ ബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളതെന്നും കുവൈത്തിന്റെ ഉൗര്‍ജ ആവശ്യങ്ങള്‍ ഉള്‍പ്പെടെ ഏതുകാര്യത്തിനും ഖത്തര്‍ കൂടെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
0 Comments