ഭാരതത്തിന്റെ 71-ആം റിപ്പബ്ലിക്ക് ദിനം 'പുഴക്കര ചാരിറ്റബിൾ സൊസൈറ്റി 'യുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു


ഭാരതത്തിന്റെ 71-ആം റിപ്പബ്ലിക്ക് ദിനം 'പുഴക്കര ചാരിറ്റബിൾ സൊസൈറ്റി 'യുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു


അയ്യപ്പൻകാവ്  : ഭാരതത്തിന്റെ 71-ആം റിപ്പബ്ലിക്ക് ദിനം 'പുഴക്കര ചാരിറ്റബിൾ സൊസൈറ്റി 'യുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. സൊസൈറ്റി പരിസരത്ത് രാവിലെ 8 മണിക്ക് പ്രസിഡന്റ്ശ്രീ.  പി. ഖാലിദ് പതാക ഉയർത്തി. മുഴക്കുന്ന് പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. കെ. വി. റഷീദ് റിപ്പബ്ലിക് ദിന സന്ദേശവും, ഇന്ത്യൻ ഭരണ ഘടനയുടെ ആമുഖം അംഗങ്ങൾക്ക് ചൊല്ലിക്കൊടുക്കുകയും ചെയ്തു. സെക്രട്ടറി ശ്രീ. അസീസ്. ടി. സി പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും അംഗങ്ങൾ ഏറ്റു ചൊല്ലുകയും ചെയ്തു. പതാക വന്ദനവും നടത്തി. പരിപാടികൾക്ക് ശ്രീമാൻമാർ, നിസാർ. K, ഹാരിസ്. സി, അസീസ്. B. K, യൂനുസ്. പി, ഫൈസൽ. പി, ലത്തീഫ്.സി,   യാക്കൂബ്. പി, ഷക്കീർ. K. P എന്നിവരും നേതൃത്വം നൽകി.

Post a Comment

0 Comments