രണ്ടുപതിറ്റാണ്ടായിട്ടും രണ്ടറ്റം മുട്ടാതെ അരോളി ഹൈസ്കൂള്‍ - ഈന്തോട് റോഡ്



രണ്ടുപതിറ്റാണ്ടായിട്ടും രണ്ടറ്റം മുട്ടാതെ  അരോളി ഹൈസ്കൂള്‍ - ഈന്തോട് റോഡ്

പാപ്പിനിശ്ശേരി: രണ്ടുപതിറ്റാണ്ടുമുന്‍പ് നിര്‍മിച്ച അരോളി ഹൈസ്കൂള്‍-ഈന്തോട് റോഡ് തകര്‍ന്ന്‌ തരിപ്പണമായി. പ്രദേശത്തെ പ്രധാന പട്ടികജാതികോളനിയായ ആസാദ്‌നഗര്‍ ലക്ഷംവീട്, അങ്കണവാടി, സാംസ്കാരികനിലയം തുടങ്ങിയവയെല്ലാം ഇതേ റോഡരികിലാണ് സ്ഥിതിചെയ്യുന്നത്. എന്നാല്‍, ആസാദ്‌നഗര്‍ ലക്ഷംവീട് കോളനി മുതല്‍ ഈന്തോട് വരെയുള്ള ഭാഗത്ത് നിലവില്‍ ഒരു നടപ്പാത ഉണ്ടെങ്കിലും റോഡില്ലാത്ത അവസ്ഥയാണ്.

കൂടാതെ, കോളനിഭാഗത്തുനിന്ന്‌ താഴേക്കുള്ള ഇറക്കത്തില്‍ റോഡ് നിറയെ കല്ലുകള്‍ പുറത്തേക്ക് തള്ളിയ നിലയിലാണ്.

ഈന്തോട് അങ്കണവാടിയില്‍ ഇരുപതില്‍പരം കുട്ടികളാണുള്ളത്. നിത്യേന പിഞ്ചുകുട്ടികള്‍ വരുന്ന വഴിയും പോകുന്ന വഴിയും കല്ലുകളില്‍ തട്ടി വീഴുന്നതും പതിവുകാഴ്ചയാണ്. അരോളി ഹൈസ്കൂളിലേക്ക് വിദ്യാര്‍ഥികള്‍ നടന്നുപോകുന്ന വഴി കൂടിയാണിത്.

റോഡിന്റെ രണ്ടറ്റവും മുട്ടിക്കാത്തതിന്റെ ഭാഗമായി അരോളിയില്‍നിന്ന്‌ ഈന്തോട് ഭാഗത്തേക്കും തിരിച്ചും പ്രദേശവാസികള്‍ക്ക് യാത്രചെയ്യുന്നതിന് നിലവില്‍ മൂന്ന് കിലോമീറ്ററോളം ചുറ്റിവരേണ്ട അവസ്ഥയുണ്ട്. റോഡിനോടുള്ള അവഗണനയില്‍ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാണ്.

Post a Comment

0 Comments