3,000 വർഷം പഴക്കമുള്ള മമ്മി സംസാരിച്ചു; അമ്പരപ്പിച്ച് ശാസ്ത്രജ്ഞർ.



3,000 വർഷം പഴക്കമുള്ള മമ്മി സംസാരിച്ചു; അമ്പരപ്പിച്ച് ശാസ്ത്രജ്ഞർ.

3,000 വർഷം പഴക്കമുള്ള മമ്മിയെ സംസാരിപ്പിച്ച് ഗവേഷകർ. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഒരു പുരോഹിതന്റെ മമ്മിയെ സംസാരിപ്പിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞ‍ത്. സ്വരാക്ഷരത്തോട് സാമ്യത തോന്നുന്ന ഒരൊറ്റ ശബ്‌ദം മമ്മി പുറപ്പെടുവിച്ചു എന്നാണ് ഗവേഷകർ പറയുന്നത്. നെസ്യാമുൻ എന്നു പേരുള്ള മമ്മിയിലായിരുന്നു പരീക്ഷണം.

സിടി സ്കാനർ ഉപയോഗിച്ച് തൊണ്ട, വായ, വോക്കൽ കോഡ് എന്നിവ ഗവേഷകർ മാപ്പ് ചെയ്തു. ശേഷം അതൊരു 3 ഡി പ്രിന്റിംഗ് ഉപയോഗിച്ച് പുനഃസൃഷ്ടിക്കുകയായിരുന്നു. റോയൽ ഹോളോവേയിലെയും, ലണ്ടൻ യൂണിവേഴ്സിറ്റിയിലെയും, യോർക്ക് യൂണിവേഴ്സിറ്റിയിലെയും, ലീഡ്സ് മ്യൂസിയത്തിലെയും അക്കാദമിക് വിദഗ്ധർ ചേർന്നാണ് നടത്തിയത്. ശബ്‌ദം നഷ്‌ടപ്പെട്ട ആളുകൾക്ക് സംസാരശേഷി തിരികെ നൽകുന്നതിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് ശാസനാളത്തിന് സമാനമായതാണ് മമ്മിക്ക് ശബ്‍ദം നല്‍കാന്‍ ഉപയോഗിച്ചത്.

Post a Comment

0 Comments