തെറ്റു പറ്റി, ക്ഷമിക്കണം; വെയില് പൂര്‍ത്തിയാക്കാമെന്ന് ഷെയ്ന്
കോട്ടയം: നിര്‍മാതാക്കള്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഒഴിവാക്കാനുള്ള നീക്കവുമായി നടന് ഷെയ്ന് നിഗം. വെയില് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സഹകരിക്കാമെന്ന് ചൂണ്ടിക്കാട്ടി ഷെയ്ന് നിര്‍മാതാവ് ജോബി ജോര്‍ജിന് കത്തയച്ചു.
കരാര്‍ പ്രകാരമുള്ള പ്രതിഫലം വേണ്ട. നിലവില്‍ നല്കിയ 24 ലക്ഷം രൂപയ്ക്ക് അഭിനയിക്കാം. കരാര്‍ പ്രകാരമുള്ള 40 ലക്ഷം രൂപയില്‍ ശേഷിക്കുന്ന തുക വേണ്ടെന്നും ഷെയ്ന് കത്തില്‍ പറയുന്നു.
തെറ്റ് പറ്റിയെന്നും ക്ഷമിക്കണമെന്നും ഷെയ്ന് കത്തില്‍ കുറിച്ചു. അതേസമയം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ആലോചിച്ച് തീരുമാനിക്കാമെന്ന് ജോബി പറഞ്ഞു.
ചിത്രീകരണം മുടങ്ങിയ സിനിമകളുടെ നഷ്ട പരിഹാരമായി ഒരു കോടി രൂപ നല്‍കാതെ ഷെയ്ന് നിഗമിന്റെ വിലക്ക് നീക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ഈ സാഹചര്യത്തിലാണ് സ്വന്തം നിലക്ക് അനുനയ നീക്കവുമായി ഷെയ്ന് രംഗത്തെത്തിയത്.
0 Comments