ദേശീയ ജനസംഖ്യ രജിസ്റ്റര്‍ ഏപ്രില്‍ ഒന്നിന്; പട്ടികയിലെ ആദ്യപേര് രാഷ്ട്രപതിയുടെത്
ന്യൂഡല്‍ഹി: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പുതുക്കുന്ന നടപടികള്‍ ഏപ്രില്‍ ഒന്നിന് ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ (എന്‍.ഡി.എം.സി) ആരംഭിക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് പട്ടികയില്‍ ഒന്നാമതായി സ്ഥാനം പിടിക്കുകയെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രപതിക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും പട്ടികയില്‍ ഇടം പിടിക്കുമെന്നാണ്വിവരം.
രാഷ്ട്രപതിയുടെ പേര് തന്നെ ആദ്യം ഉള്‍പ്പെടുത്തുന്നതിലൂടെ എന്‍.പി.ആര്‍ പ്രക്രിയക്ക് അതീവഗൗരവ സ്വഭാവവും പൊതുജനങ്ങളില്‍ വിശ്വാസ്യതയും വര്‍ധിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇതിന് ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും വസതികള്‍ സന്ദര്‍ശിച്ച് രജിസ്റ്ററില്‍ പേര് ചേര്‍ക്കുമെന്നാണ് സൂചന. എന്‍.പി.ആര്‍ പ്രക്രിയ തുടങ്ങുന്ന ആദ്യ ദിവസം തന്നെ മൂന്ന് രാഷ്ട്രീയ നേതാക്കളെയും പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷ.
നിലവിലെ ആശങ്കകള്‍ പരിഹരിക്കുന്നതിന് രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ ഒരു പൊതുസന്ദേശം മുന്നോട്ടുവെക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഏതാനും സംസ്ഥാന സര്‍ക്കാരുകള്‍ എന്‍.പി.ആറിനെ പരസ്യമായി
0 Comments