കാട്ടുതീ കെടുത്തുന്നതിനിടെ വെന്തുമരിച്ച 3 വനപാലകരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്ന് വനം മന്ത്രി

കാട്ടുതീ കെടുത്തുന്നതിനിടെ വെന്തുമരിച്ച 3 വനപാലകരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്ന് വനം മന്ത്രി


തൃശൂര്‍: കൊറ്റമ്ബത്തൂര്‍ ഇല്ലിക്കുണ്ട് വനമേഖലയില്‍ കാട്ടുതീ കെടുത്തുന്നതിനിടെ വെന്തുമരിച്ച വനപാലകരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്ന് വനം മന്ത്രി കെ രാജു. അവരുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു. തീയണയ്ക്കാന്‍ ആധുനിക സംവിധാനങ്ങളുടെ കുറവുണ്ടന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

തീ അണയ്ക്കുന്നതിനിടെയാണ് മൂന്ന് ഫോറസ്റ്റ് വാച്ചര്‍മാര്‍ വെന്തുമരിച്ചത്. ചെറുതുരുത്തിയില്‍നിന്ന് 17 കിലോമീറ്റര്‍ അകലെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിന്റെ അക്കേഷ്യ മരങ്ങളുടെ എസ്‌റ്റേറ്റിലുണ്ടായ തീപിടിത്തത്തില്‍ വനം െ്രെടബല്‍ വാച്ചര്‍ പെരിങ്ങല്‍ക്കുത്ത് വാഴച്ചാല്‍ ആദിവാസി കോളനിയിലെ ദിവാകരന്‍, താല്‍ക്കാലിക ജീവനക്കാരന്‍ വടക്കാഞ്ചേരി കൊടുമ്ബ് എടവണ വളപ്പില്‍ വേലായുധന്‍, വടക്കാഞ്ചേരി കൊടുമ്ബ് വട്ടപ്പറമ്ബില്‍ ശങ്കരന്‍ എന്നിവരാണ് മരിച്ചത്. ദിവാകരനും വേലായുധനും സംഭവസ്ഥലത്തും ദേഹം മുഴുവന്‍ പൊള്ളലേറ്റ് അതീവഗുരുതര നിലയിലായ ശങ്കരന്‍ ഞായറാഴ്ച രാത്രി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.

പൂങ്ങോട് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ ദേശമംഗലം, ചെറുതുരുത്തി, മുള്ളൂര്‍ക്കര, വരവൂര്‍ പഞ്ചായത്തുകളുടെ ചുറ്റുവട്ടത്തായി സ്ഥിതി ചെയ്യുന്ന ഇല്ലിക്കുണ്ട് കാട്ടിലായിരുന്നു തീപിടിത്തം. കൊറ്റമ്ബത്തൂര്‍, കുമരംപനാല്‍, പള്ളം മേഖലകളോടു ചേര്‍ന്നു കിടക്കുന്ന മലയുടെ മുകളില്‍ 3 ദിവസമായി തീ കണ്ടതായി നാട്ടുകാര്‍ പറയുന്നു. കാട്ടുതീ അണയ്ക്കാന്‍ നിയോഗിക്കപ്പെട്ട താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെട്ട സംഘം പലതായി പിരിഞ്ഞ് ഇന്നലെ ഉച്ച തിരിഞ്ഞാണു കാടുകയറിയത്.

Post a Comment

0 Comments