ഇവിടെ പറയുന്നതൊന്ന്, പ്രവൃത്തി മറ്റൊന്ന്
കണ്ണൂര്‍: പകര്‍ച്ചവ്യാധി തടയാന്‍ മാലിന്യനിര്‍മാര്‍ജനം ഊര്‍ജിതമാക്കാനുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്പോഴും ഇതൊന്നും തങ്ങള്‍ക്കു ബാധകമല്ലെന്ന നിലപാടിലാണ് കണ്ണൂരിലെ സര്‍ക്കാര്‍ ജീവനക്കാര്‍. ശുചീകരണത്തിനായി ജനങ്ങളെ ആഹ്വാനം ചെയ്യുന്ന ആരോഗ്യവകുപ്പിന്റെ ജില്ലാ ഓഫീസ് പ്രവര്‍ത്തിക്കുന്നിടത്തു പോലും മാലിന്യം കെട്ടിക്കിടക്കുകയാണ്.
ആരോഗ്യവിഭാഗം പ്രവര്‍ത്തിക്കുന്ന ഓഫീസ് സമുച്ഛയത്തിന്റെ മുറ്റത്ത് മാലിന്യം കുന്നുകൂടി കിടക്കുകയാണ്. പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെയുള്ളവയില്‍ വെള്ളം കെട്ടിനിന്ന് കൊതുക പെരുകാനുള്ള സാധ്യതയും ഏറെയാണ്. വിവിധ ഓഫീസുകളില്‍ നിന്നുള്ള മാലിന്യം കെട്ടിടത്തിന്റെ മുറ്റത്തേക്ക് തള്ളുകയാണ് ചെയ്യുന്നത്. ഇവിടെ മാലിന്യ സംസ്കരണത്തിനുള്ള സംവിധാനമില്ലാത്തതിനാല്‍ മാലിന്യം തുറസായ ഇടങ്ങളിലേക്ക് വലിച്ചെറിയുകയാണ്.
നേരത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസുകളില്‍ നടത്തിയ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ശേഖരിച്ച മാലിന്യവും വേണ്ട രീതിയില്‍ സംസ്കരിക്കാതെ കെട്ടിക്കിടക്കുന്നുണ്ട്. പ്ലാസ്റ്റിക്, തകര്‍ന്ന ഫര്‍ണിച്ചറുകള്‍, ടയര്‍, പ്ലാസ്റ്റിക് അടക്കമുള്ള കവറുകള്‍, സഞ്ചികള്‍, തെര്‍മോ കോള്‍, തകര്‍ന്ന വാഹനങ്ങള്‍ എന്നുവേണ്ട ആര്‍ടിഒ, സെയില്‍സ് ടാക്സ് ഓഫീസ് എന്നിവയ്ക്ക് മുന്നിലുള്ള കോന്പൗണ്ട് മാലിന്യങ്ങളുടെ കൂന്പാരമാണ്. ഒപ്പം കൊതുകുകളുടെയും.
0 Comments