അണുങ്ങോട് പ്രവർത്തിച്ച വ്യാജവാറ്റു കേന്ദ്രം പേരാവൂർ എക്സൈസ് കണ്ടെത്തി തകർത്തു
ബഹു: എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖലാ സ്ക്വാഡിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പേരാവൂർ എക്സൈസ് അണുങ്ങോട് ബാവലി പുഴയോടു ചേർന്നുള്ള തുരുത്തിൽ ആറ്റുവഞ്ചിക്കാടുകൾക്ക് മറവിൽ പ്രവർത്തിച്ചിരുന്ന വ്യാജവാറ്റു കേന്ദ്രം തിങ്കളാഴ്ച പുലർച്ചെ നടത്തിയ റെയിഡിൽ കണ്ടെത്തി.
വിവിധ പാത്രങ്ങളിലായി സൂക്ഷിച്ച 105 ലിറ്ററോളം വാഷ്, വാറ്റുപകരണങ്ങൾ എന്നിവ പിടിച്ചെടുത്ത് അബ്കാരി കേസ് എടുത്തു.തിങ്കളാഴ്ച പുലർച്ചെയോടെയാണ് റെയ്ഡ് നടത്തിയത്. വാറ്റു കേന്ദ്രത്തിനു പിന്നിൽ പ്രവർത്തിച്ചവരെ കുറിച്ച് അന്വേഷിച്ചു വരുന്നു. ആറളം ഫാം ഒൻപതാം ബ്ലോക്കിലും കണിച്ചാർ അണുങ്ങോട് ഭാഗങ്ങളിലുമുള്ള ആദിവാസികളെയും തൊഴിലാളികളെയും ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ് ഈ വാറ്റു കേന്ദ്രം എന്ന് സംശയിക്കുന്നു. മേഖലയിൽ നിരീക്ഷണം ശക്തമാക്കും.
പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ പി.സി.ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, സി.പി.ഷാജി, എൻ.സി.വിഷ്ണു എന്നിവർ പങ്കെടുത്തു.
0 Comments