തോക്കുകള്‍ കാണാതായിട്ടില്ല, തോക്കുകള്‍ കാണാതായിട്ടില്ല, സിഎജി റിപ്പോര്‍ട്ട് തള്ളി ക്രൈംബ്രാഞ്ച്; വെടിയുണ്ടകള്‍ കാണാതായതില്‍ അന്വേഷണം

തോക്കുകള്‍ കാണാതായിട്ടില്ല, തോക്കുകള്‍ കാണാതായിട്ടില്ല, സിഎജി റിപ്പോര്‍ട്ട് തള്ളി ക്രൈംബ്രാഞ്ച്; വെടിയുണ്ടകള്‍ കാണാതായതില്‍ അന്വേഷണം

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പോലെ എസ്‌എപി ക്യാമ്ബില്‍ നിന്ന് തോക്കുകള്‍ കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ച സിഎജി റിപ്പോര്‍ട്ട് തള്ളി ക്രൈംബ്രാഞ്ച്; വെടിയുണ്ടകള്‍ കാണാതായതില്‍ അന്വേഷണം

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പോലെ എസ്‌എപി ക്യാമ്ബില്‍ നിന്ന് തോക്കുകള്‍ കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി. 647 തോക്കുകള്‍ ക്യാമ്ബില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും 13 എണ്ണം മണിപ്പൂര്‍ ബറ്റാലിയന്‍റെ കൈവശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തോക്കുകള്‍ പരിശോധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളാ ​പൊ​ലീ​സി​​​ന്‍റെ 25 തോ​ക്കു​ക​ളും 12,061 വെ​ടി​യു​ണ്ട​ക​ളും കാ​ണ്‍​മാ​നി​​ല്ലെ​ന്നാണ് നിയമസഭയില്‍ വച്ച സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് തച്ചങ്കരി പറഞ്ഞു. രണ്ട് മാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കും. വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സാധാരണ പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതികളായത്. ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സംഭവത്തില്‍ പങ്കുണ്ട്. ആയുധങ്ങളെ കുറിച്ച്‌ കൃത്യമായ രജിസ്റ്റര്‍ സൂക്ഷിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.

Post a Comment

0 Comments