നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് പുതിയ മരണവാറണ്ട്; മാര്‍ച്ച് മൂന്നിന് തൂക്കിലേറ്റും
ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളെ മാർച്ച് മൂന്നിന് തൂക്കിലേറ്റാൻ നിർദേശിക്കുന്ന പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചു. ഡൽഹി പട്യാല ഹൗസ് കോടതിയിൽ അഡീഷണൽ സെഷൻ ജഡ്ജ് ധർമേന്ദർ റാണയാണ് പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചത്. മാർച്ച് മൂന്നിന് രാവിലെ ആറുമണിക്കാണ് നാല് പ്രതികളേയും തൂക്കിലേറ്റേണ്ടത്.
കേസിൽ പ്രതികൾക്ക് ഇത് മൂന്നാം തവണയാണ് മരണ വാറണ്ട് പുറപ്പെടുവിക്കുന്നത്. നേരത്തെ ജനവുരി 17-നും ഫെബ്രുവരി ഒന്നിനും പ്രതികളെ തൂക്കിലേറ്റാനുള്ള മരണവാറണ്ടുകളുണ്ടായിരുന്നു. എന്നാൽ ദയാ ഹർജികളും മറ്റു നിയമനടപടികളും കാരണം കോടതി വാറണ്ടുകൾ സ്റ്റേ ചെയ്യുകയായിരുന്നു.
0 Comments