വീട്ടില്‍നിന്ന് പണം നിക്ഷേപിക്കാം: വാതില്‍പ്പടി ബാങ്കിങ്ങുമായി തപാല്‍വകുപ്പ്; മഹാലോഗിന്‍ നാളെ
കേളകം: വീടുകളില്‍നിന്നുതന്നെ അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കാന്‍ സൗകര്യമൊരുക്കി തപാല്‍ വകുപ്പ്. പോസ്റ്റുമാന്‍ വീടുകളിലെത്തി നിക്ഷേപം സ്വീകരിക്കുകയും നല്‍കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള സംവിധാനങ്ങളടങ്ങിയ ഇന്ത്യാ പോസ്റ്റ് പേമെന്റ് സിസ്റ്റം (ഐ.പി.പി.എസ്.) സംസ്ഥാനത്താകെ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് വകുപ്പ്. അതിനായി ഒരുദിവസംകൊണ്ട് ഒരുലക്ഷം ഇന്ത്യാ പേമെന്റ് ബാങ്ക് അക്കൗണ്ടുകള്‍ സമാഹരിക്കാന്‍ മഹാലോഗിന്‍ നടത്തും. ബുധനാഴ്ച സംസ്ഥാന വ്യാപകമായാണ് അക്കൗണ്ട് സമാഹരണം. പോസ്റ്റുമാന്‍ മുഖേനയും അക്കൗണ്ടുകള്‍ തുറക്കാനാകും.
അക്കൗണ്ട് തുറക്കാന്‍ ഇത്രമാത്രം
അക്കൗണ്ട് തുറക്കുന്നതിനായി ആധാര്‍ നമ്ബര്‍ മാത്രം മതി. ഫോണ്‍ നമ്ബറിലേക്ക് വരുന്ന ഒ.ടി.പി.യും വിരലടയാളവും 100 രൂപയും (ഈ തുക പിന്‍വലിക്കാം) നല്‍കിയാല്‍ അക്കൗണ്ട് തുടങ്ങാം. അപ്പോള്‍തന്നെ മൊബൈല്‍ ഫോണില്‍ എ.ഇ.പി.എസ്. (ആധാര്‍ എനേബിള്‍ഡ് പേമെന്റ് സിസ്റ്റം) ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ബാങ്കിങ് സേവനങ്ങള്‍ ആസ്വദിക്കാം.
അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ആവശ്യമില്ല. പാസ് ബുക്കോ, എ.ടി.എം. കാര്‍ഡോ മറ്റു കടലാസുകളോ ഉണ്ടാവില്ല. നിലവില്‍ തപാല്‍വകുപ്പിന്റെ സേവിങ്സ് ബാങ്ക് അക്കൗണ്ടുകളുള്ളവര്‍ക്കും ഐ.പി.പി.എസ്. അക്കൗണ്ടുകള്‍ തുടങ്ങാം. നിലവിലെ അക്കൗണ്ട് മാറ്റാനുള്ള സൗകര്യവുമുണ്ട്.
വൈദ്യുതിബില്‍, മൊബൈല്‍ റീച്ചാര്‍ജ് തുടങ്ങി ബാങ്കുകളുടെ മൊബൈല്‍ ആപ്പ് നല്‍കുന്ന എല്ലാ സേവനങ്ങളും കിട്ടും. മറ്റു ബാങ്കുകളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറാം. പ്രത്യേക സര്‍വീസ് ചാര്‍ജോ പരിധികളോ ഇല്ല. ഒരു ദിവസം എത്ര ഇടപാടുകള്‍ വേണമെങ്കിലും നടത്താം. പണമിടപാടുകള്‍ക്ക് പരിധികളില്ലെങ്കിലും ഓരോദിവസവും ലക്ഷത്തില്‍ കൂടുതല്‍ ബാലന്‍സ് വെക്കാനാവില്ല.
0 Comments