കളഞ്ഞ് കിട്ടിയ മാലാ തിരികെ നല്കി.
പേരാവൂർ: തൊണ്ടിയിൽ പള്ളി തിരുനാളിന് കളഞ് കിട്ടിയ മാലതിരികെ നല്കി തൊണ്ടിയിൽ മാവടി സ്വദേശി ജോണി മുണ്ടാടൻ മാത്യകയായി.
പേരാവൂർ സ്വദേശി ലിബിൻ കെ. എഫിന്റെ കളഞ്ഞുപോയ മാല തിരികെ നല്കിയത്. തൊണ്ടിയിൽ ടൗണിൽ നിന്നുമാണ് നഷ്ടപ്പെട്ടുപോയത്. മാല പേരാവൂർ സർക്കിൾ ഇൻസ്‌പെക്ടർ പി.ബി സജീവിനെ ഏൽപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച തൊണ്ടിയിൽപ്പള്ളി പെരുന്നാളിനിടയിലാണ് ലിബിന്റെ മകൻ ഹെനോക്കിന്റെ കഴുത്തിലണിഞ്ഞ മാല നഷ്ടപെട്ടത്. തൊണ്ടിയിൽ ടൗണിലും പരിസരത്തും അനേഷിച്ചിരുന്നെങ്കിലും മാല കിട്ടിയിരുന്നില്ല. തുടർന്ന് പേരാവൂർ ഫൊറോന വികാരി ഫാ. തോമസ് കൊച്ചുകരോട്ടിനെ വിവരമറിയിച്ചിരുന്നു. ഇതേ സമയം മാല കിട്ടിയ ജോണി മാധ്യമങ്ങളിലും വിവരമറിയിച്ചു. പേരാവൂർ ഫൊറോന വികാരിയിൽ നിന്നും വിവരമറിഞ്ഞ പേരാവൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ലിബിനെ വിളിക്കുകയായിരുന്നു. സ്റ്റേഷനിലെത്തിയ ലിബിന്റെ കൈവശം ഉള്ള ഫോട്ടോഗ്രാഫുകളും മറ്റു അടയാളങ്ങളും പോലീസ് ഓഫീസർ എൻ എസ് ബാബു നേതൃത്വത്തിൽ പരിശോധിച്ച് മാല ലിബിന്റെ തന്നെ ഉടമസ്ഥയിൽ ഉള്ളതാണെന്ന് ഉറപ്പ് വരുത്തി. ജോണി മുണ്ടാടാനും സുഹൃത്ത് സുഭാഷ് റീഗലും കൂടിയായിരുന്നു പോലീസ് സ്റ്റേഷനിലെത്തി മാല ലിബിന് കൈമാറിയത്.
0 Comments