കൊറോണ: ചൈനയില്‍ മരണം 1765 ആയി
ബെയ്ജിംഗ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1765 ആയി. ഹുബെ പ്രവിശ്യയില്‍ മാത്രം 100 പേരാണ് ഞായറാഴ്ച മരിച്ചത്. 2,009 പേര്‍ക്ക് ഞായറാഴ്ച രോഗം സ്ഥീരികരിച്ചു.
അതേസമയം രോഗബാധ കുറയുന്നുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും കുറവുണ്ടായതായി ചൈനീസ് സ്റ്റേറ്റ് കൗണ്‍സില്‍ അറിയിച്ചു.
കൊറോണ ഭീതിയെ തുടര്‍ന്ന് ജപ്പാന് തീരത്ത് പിടിച്ചിട്ടിരിക്കുന്ന ആഢംബര കപ്പലില്‍ കുടുങ്ങിയ യുഎസ് പൗരന്മാര് തിരികെ അമേരിക്കയിലേക്ക് മടങ്ങി.




0 Comments