പിണറായിയുടെ വാക്കുകള്‍ വളച്ചൊടിച്ചു; മോദിക്കെതിരെ അവകാശ ലംഘന നോട്ടിസ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സിപിഐ രാജ്യസഭ എംപി ബിനോയ് വിശ്വം അവകാശ ലംഘന നോട്ടിസ് നല്കി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് നോട്ടിസില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി പിണറായിയുടെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്നും ബിനോയ് വിശ്വം പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തില്‍ തീവ്രവാദികളുണ്ടെന്ന് പിണറായി വിജയനും സമ്മതിച്ചതാണെന്നാണ് പ്രധാനമന്ത്രി തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞിരുന്നത്.




0 Comments