സംസ്ഥാന അമ്പെയ്ത്ത് തുടര്‍ച്ചയായ ആറാം വര്‍ഷവും കണ്ണൂര്‍ ജില്ലയ്ക്ക് ഓവറോള്‍ കിരീടം
പേരാവൂര്‍: തൊണ്ടിയില്‍ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ നടന്ന 32-ാമത് സംസ്ഥാന മിനി, സബ് ജൂനിയര്‍, ജൂനിയര്‍ അമ്ബെയ്ത്ത് ചാമ്ബ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ ആറാംവര്‍ഷവും കണ്ണൂര്‍ ജില്ല ഓവറോള്‍ കിരീടം ചൂടി. ജൂനിയര്‍ വിഭാഗത്തില്‍ 16-ഉം, സബ് ജൂനിയര്‍ വിഭാഗത്തില്‍ 30-ഉം, മിനി വിഭാഗത്തില്‍ 27-ഉം പോയിന്റുകള്‍ നേടിയാണ് കണ്ണൂര്‍ ജില്ലാ ടീം ഓവറോള്‍ ചാമ്ബ്യന്‍മാരായത്.
വയനാട്, ഇടുക്കി എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
14 ജില്ലകളിലെ 600-ലധികം താരങ്ങളായിരുന്നു മൂന്ന് ദിവസങ്ങളിലായി നടന്ന മത്സരങ്ങളില്‍ പങ്കെടുത്തത്. സമാപനസമ്മേളനം സണ്ണി ജോസഫ് എം.എല്‍.എ. ഉദ്ഘാടനംചെയ്തു. പേരാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയി അധ്യക്ഷത വഹിച്ചു. ഒ.മാത്യു, ഷൈനി ബ്രിട്ടോ, എല്‍സമ്മ ഡൊമനിക്, ജൂബിലി ചാക്കോ, ടി.പി.എസ്തപ്പാന്‍, തോമസ് കോക്കാട്ട്, പ്രദീപന്‍ പുത്തലത്ത്, കെ.വി.രാജഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.




0 Comments