വിമാനയാത്രക്കിടെ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പോക്കറ്റടിച്ചു; 75000 രൂപ നഷ്ടപ്പെട്ടെന്ന് പരാതി

വിമാനയാത്രക്കിടെ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പോക്കറ്റടിച്ചു; 75000 രൂപ നഷ്ടപ്പെട്ടെന്ന് പരാതി

തിരുവനന്തപുരം: വിമാനയാത്രക്കിടെ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പോക്കറ്റടിച്ചതായി പരാതി. സംഭവത്തില്‍ ടിക്കാറാം മീണ വലിയതുറ പോലീസില്‍ പരാതി നല്‍കി. ജയ്പ്പൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രക്കിടെയാണ് മോഷണം നടന്നത്. ലഗേജ് ബാഗില്‍ സൂക്ഷിച്ചിരുന്ന 75000 രൂപ മോഷണം പോയെന്നാണ് ടിക്കാറാം മീണയുടെ പരാതിയില്‍ പറയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .

Post a Comment

0 Comments