അധ്യാപക നിയമന രീതി മാറ്റിയാല്‍ കോടതിയെ സമീപിക്കും : സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്
തിരുവനന്തപുരം: എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ നിയമന രീതി മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയാല്‍ കോടതിയെ സമീപിക്കുമെന്ന് സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് . അധ്യാപക നിയമന നിയന്ത്രണം കൊണ്ടുവരുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ചര്‍ച്ചയ്ക്ക് തയാറാകണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു.
പ്രൊട്ടക്ടഡ് അധ്യാപകരെക്കുറിച്ച് ബജറ്റില്‍ പറഞ്ഞ കണക്കുകള്‍ തെറ്റാണെന്ന് മാനേജ്മെന്റ് ആരോപിച്ചു . അനധികൃതമായി അധ്യാപകരെ നിയമിച്ചെങ്കില്‍ പിരിച്ചുവിടാന്‍ തയ്യാറാണ് . അധ്യാപകര്‍ക്ക് ശമ്ബളം നല്കാന് കഴിയുമെങ്കില്‍ സ്കൂളുകള്‍ക്ക് വാടക നല്‍കാനും കഴിയുമെന്നുമുള്ള മുഖ്യമന്ത്രി പിണറയി വിജയന്റെ പ്രസ്താവന അപക്വമാണെന്നും മാനേജ്മെന്റ് അസോസിയേഷന് കുറ്റപ്പെടുത്തി.




0 Comments