ഒമാന്‍ എയര്‍വെയ്സ് വിമാനം വന്‍ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സുറിക്ക്: ഒമാന്‍ എയര്‍വെയ്സ് വിമാനം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അടിയന്തരമായി വിമാനം തുര്‍ക്കിയില്‍ ലാന്‍റ് ചെയ്തു. സൂറിക്കില്‍ നിന്നു് മസ്ക്കറ്റിലേക്ക് പുറപ്പെട്ട വിമാനത്തിന്‍റെ ക്യാബിനില്‍ പുക ഉയരുകയും,വിമാനം കൂപ്പ് കുത്തുകയും ചെയ്തെന്നാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ പറയുന്നത്.ക്യാബിന്‍ പ്രഷറിലുണ്ടായ വ്യത്യാസമാണ് എന്നാണ് പ്രഥമിക അന്വേഷണത്തിലെ വിവരം.പിന്നീട് വിമാനം അടിയന്തരമായി ലാന്‍റിംഗ് നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
ഡിയാര്‍ബക്കീറിലാണ് വിമാനം അടിയന്തര ലാന്‍റ് ചെയ്തത്. പിന്നീട് വൈകീട്ട് എട്ടു മണിക്ക് യാത്രക്കാര്‍ക്കായി മസ്ക്കറ്റ് എയര്‍വേയ്സ് യാത്രക്കാര്‍ക്കായി പ്രത്യേക വിമാനം സര്‍വീസ് നടത്തിയതായി മസ്ക്കറ്റ് എയര്‍വേയ്സ് അറിയിച്ചു.




0 Comments