ഭയന്ന് വിറച്ച് വുഹാന്‍; പുറത്തിറങ്ങാന്‍ ഭയന്ന് ഒരു കോടി ജനങ്ങള്‍
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 900 കഴിഞ്ഞു. ചൈനയിലെ കൊറോണ വൈറസ് അണുബാധകളുടെ എണ്ണം 37,000 ത്തില്‍ അധികമായതായി ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ചൈനയിലെ ഒരു പ്രധാന ഗതാഗത കേന്ദ്രവും 11 ദശലക്ഷം പേര്‍ ജീവിക്കുന്ന നഗരവുമായ വുഹാന്‍ ചൈനീസ് അധികൃതര്‍ അടച്ചുപൂട്ടി.
രണ്ടാഴ്ചയായി നഗരത്തിലെ ജനങ്ങളെല്ലാം അവരവരുടെ താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങാന്‍ പറ്റാതെ ജീവിക്കുകയാണ്. ചൈനയിലെ തന്നെ ഏറ്റവും തിരക്കുള്ള തുറമുഖ നഗരമാണ് വുഹാന്‍.




0 Comments