കൊട്ടിയൂർ നെഹ്റു സ്മാരക ഗ്രന്ഥാലയത്തിൽ പൈതൃക ഫോട്ടോ അനാഛാദനവും ഉദ്ഘാടന സമ്മേളവും എം എൽ എ സണ്ണി ജോസഫ് നിർവഹിച്ചു



കൊട്ടിയൂർ നെഹ്റു സ്മാരക ഗ്രന്ഥശാലയിൽ വെച്ച്  പൈതൃക ഫോട്ടോ അനാച്ഛാദനവും ഉദ്ഘാടന സമ്മേളനവും എം എൽ എ ശ്രീ സണ്ണി ജോസഫ് നിർവ്വഹിച്ചു. വായനശാലാ ഹാളിൽ വെച്ച് 3:30 ന് ചേർന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീമതി: ഇന്ദിര ശ്രീധരൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻറ് സെക്രട്ടറി  രഞ്ജിത് കമൽ ഭരണഘടനാ ആമുഖം ഗ്രന്ഥശാലയ്ക്ക് കൈമാറി. ഏറ്റവും മികച്ച വകയാർക്കുള്ള സമ്മാനങ്ങർ  റോയി നമ്പുടാകം നിർവ്വഹിച്ചു. സർവ്വശ്രീ മാത്യു പറമ്പൻ. ഉഷ അശോക് കുമാർ, ജോർജ്ജ് തുമ്പൻ തുരുത്തിയിൽ, രാജപ്പൻ മാസ്റ്റർ, ചെറിയാൻ മാസ്റ്റർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. ഗ്രന്ഥശാലാ പ്രസിഡണ്ട് കെ സി വക്കച്ചൻ സ്വാഗതവും സെക്രട്ടറി ടി.കെ ശിവൻ നന്ദിയും പറഞ്ഞു.

Post a Comment

0 Comments