കേ​ന്ദ്ര​ത്തി​ന് ത​ല​വേ​ദ​ന​യാ​യി സി​എ​ജി റി​പ്പോ​ര്‍​ട്ട്: സൈ​നി​ക​ര്‍​ക്ക് സ്നോ ​ബൂ​ട്ടു​ക​ള്‍ ന​ല്‍​കാ​ന്‍ കോ​ണ്‍​ഗ്ര​സ്



ഡെ​റാ​ഡൂ​ണ്‍: ലോ​ക​ത്തെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ അ​തി​ര്‍​ത്തി പ്ര​ദേ​ശ​മാ​യ സി​യാ​ച്ചി​നി​ല്‍ സേ​വ​നം അ​നു​ഷ്ടി​ക്കു​ന്ന സൈ​നി​ക​ര്‍ അ​വ​ഗ​ണ​ന നേ​രി​ടു​ന്ന​താ​യു​ള്ള സി​എ​ജി റി​പ്പോ​ര്‍​ട്ട് പു​റ​ത്തു വ​ന്ന​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ഉ​ത്ത​രാ​ഖ​ണ്ഡ് കോ​ണ്‍​ഗ്ര​സ്. സൈ​നി​ക​ര്‍​ക്ക് 100 സ്‌​നോ ബൂ​ട്ടു​ക​ള്‍ അ​യ​ച്ചു ന​ല്‍​കു​മെ​ന്ന് ഉ​ത്ത​രാ​ഖ​ണ്ഡ് കോ​ണ്‍​ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ന്‍ സൂ​ര്യ​കാ​ന്ത് ദ​സ്മാ​ന പ​റ​ഞ്ഞു.

സി​യാ​ച്ചി​ന്‍, ഗും​റ, ല​ഡാ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ന​മ്മു​ടെ സൈ​നി​ക​ര്‍​ക്ക് ത​ണു​പ്പ​ക​റ്റാ​നു​ള്ള വ​സ്ത്ര​ങ്ങ​ള്‍, സ്‌​നോ ബൂ​ട്ടു​ക​ള്‍, ഭ​ക്ഷ​ണം ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​പ്പെ​ട്ടി​രി​ക്കു​ന്നു. ന​മ്മു​ടെ സൈ​നി​ക​ര്‍​ക്ക് 100 സ്‌​നോ ബൂ​ട്ടു​ക​ള്‍ ന​ല്‍​കാ​ന്‍ ഞ​ങ്ങ​ള്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും സൂ​ര്യ​കാ​ന്ത് ദ​സ്മാ​ന വ്യ​ക്ത​മാ​ക്കി.

കൊ​ടും ശൈ​ത്യ​മേ​ഖ​ലാ​യ സി​യാ​ച്ചി​ന്‍, ലാ​ഡാ​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ കാ​വ​ല്‍ നി​ല്‍​ക്കു​ന്ന സൈ​നി​ക​ര്‍​ക്ക് ത​ണു​പ്പി​നെ ചെ​റു​ക്കാ​നു​ള്ള വ​സ്ത്ര​ങ്ങ​ളും ആ​വ​ശ്യ​മാ​യ റേ​ഷ​നും ന​ല്‍​കു​ന്നി​ല്ലെ​ന്നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം സി​എ​ജി ലോ​ക്സ​ഭ​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. അ​തേ​സ​മ​യം, സി​യാ​ച്ചി​നി​ല്‍ സൈ​നി​ക​ര്‍​ക്ക് ഫ​ണ്ടി​ന്‍റെ കു​റ​വു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ക​ര​സേ​ന വൃ​ത്ത​ങ്ങ​ള്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

Post a Comment

0 Comments