തലശ്ശേരിയില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പ്രധാനധ്യാപകന് ദാരുണാന്ത്യം

റോഡിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്രൈമറി സ്‌കൂള്‍ പ്രധാനധ്യാപകന്‍ മരിച്ചു. കോടിയേരി ഈങ്ങയില്‍ പീടികയിലെ രതീശന്‍ (51) ആണ് മരിച്ചത്. ഈങ്ങയില്‍ പീടിക മൂഴിക്കര റോഡില്‍ ചാമംകുളത്തിനടുത്ത് വച്ചാണ് അപകടം നടന്നത്. തലക്ക് ഗുരുതരമായി പരിക്കേറ്റ രതീശനെ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വയനാട് മേപ്പാടി പൂത്തുമല എല്‍.പി സ്‌കൂളിലെ പ്രധാനധ്യാപകനാണ് രതീശന്‍. ഭാര്യ: ബിന്ദു. മകള്‍: സാന്ദ്ര.ബി. രതീഷ്.

Post a Comment

0 Comments