ആറളം ഫാമില്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ അനുവദിക്കണം. താലൂക്ക് വികസന സമിതി.



ഇരിട്ടി: ആറളംഫാമില്‍ ഫോറസ്റ്റ് സ്‌റ്റേഷന്‍ അനുവദിക്കണമെന്ന് ഇരിട്ടി താലൂക്ക് വികസന സമിതിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വന്യമൃഗശല്യംമൂലം എറെദുരിതമുനുഭവിക്കുന്ന ആറളം ഫാമില്‍ കിലോമിറ്റര്‍ അകലെയുള്ള കീഴ്പ്പള്ളി വിയറ്റ്നാമിൽ  നിന്നുമാണ്  ഇപ്പോള്‍ വനപാലകര്‍ എത്തുന്നത്. ഇവിടെയുള്ള സെക്ഷന്‍ ഓഫിസിലാകട്ടെ ഉദ്യേഗസ്ഥര്‍ക്ക്  വാഹനമുള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല. പലപ്പോഴും പൊതുജനങ്ങളില്‍ നിന്നുള്ള പഴി കേള്‍ക്കേണ്ടി വരുന്നത് തങ്ങള്‍ക്കാണെന്നും യോഗത്തില്‍ വനം വകുപ്പ ഉദ്യഗസ്ഥര്‍ പറഞ്ഞു.
ഇരിട്ടി നഗരത്തിലെ അവശേഷിക്കുന്ന ചെറിയ കയ്യേറ്റങ്ങളും പൊളിച്ചുനീക്കണമെന്ന്  യോഗം ആവശ്യപ്പെട്ടു.   ഏറ്റെടുത്ത സ്ഥലം പൂര്‍ണ്ണമായും നഗരവികസനത്തിന് ഉപയോഗിക്കണമെന്നും ചിലസ്ഥലങ്ങളില്‍ എറ്റെടുത്ത ഭൂമി ഉപയോഗിക്കാതെയുള്ള പ്രവൃത്തിയാണ് കരാര്‍ കമ്പനിയുടെ ഒത്താശയോടെ നടത്തുന്നതെന്നും ആരോപണമുയർന്നു.   നേരത്തെ എറ്റെടുത്ത സ്ഥലം വീണ്ടും കയ്യേറിയിട്ടുണ്ടുണ്ടെങ്കില്‍ നടപടി സ്വികരിക്കുമെന്നും കരാര്‍ കമ്പനിക്കെതിതെയുള്ള പരാതി സംബന്ധിച്ച്  കെ എസ് ടി പി ക്ക് കത്ത് നല്‍കുമെന്നും തഹസില്‍ദാര്‍ കെ.കെ. ദിവാകരന്‍ അറിയിച്ചു.
ഇരിട്ടി-പേരാവൂര്‍ റോഡില്‍ കാക്കയങ്ങാട് മുതല്‍ കല്ലേരിമലവരെയുള്ള ഭാഗങ്ങളില്‍ റോഡരികില്‍ മുറിച്ചിട്ട മരങ്ങള്‍ എടുത്തുമാറ്റണമെന്ന് മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബുജോസഫ് ആവശ്യപ്പെട്ടു. ഒരു വര്‍ഷത്തിലേറെയായി വികസന സമിതിയോഗത്തില്‍ ഈ കാര്യം തുടരെ ഉന്നയിച്ചിട്ടും നടപടി സ്വകരിക്കുന്നില്ലെന്നും നിയമത്തിന്റെ സങ്കേതികത്വം പറഞ്ഞ് പൊതുമരാമത്ത് - സാമുഹ്യവനം വകുപ്പ് ഉദ്യഗസ്ഥര്‍ ഉരുണ്ടുകളിക്കുകയാണ്.  വന്‍വിലപിടിപ്പുള്ള  മരം എന്ന് പറഞ്ഞ് മുറിച്ചിട്ട്് വെയിലും മഴയും ഏറ്റ് ഇപ്പോള്‍ ഉപയോഗശുന്യമായി മാറിയതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പ്രളയത്തില്‍ കൊട്ടിയൂര്‍ മേഖലയിലെ പുഴകളില്‍ ഒഴുകിയെത്തിയ മരങ്ങളും മറ്റും  കാലവര്‍ഷത്തിനുമുമ്പ് എടുത്തുമാറ്റന്‍ നടപടി സ്വികരിക്കണമെന്ന് കൊട്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം മേഖലയിലെ പുഴയിൽ അടിഞ്ഞ അന്നും മരങ്ങളും നീക്കുന്നത് തടസ്സപ്പെടുത്തിയ വനം വകുപ്പ് അധിയകൃതർക്കെതിരെ യോഗത്തിൽ രൂക്ഷ  വിമർശവും ഉയർന്നു.
ഇരിട്ടി - പേരാവൂര്‍ റോഡില്‍  സ്ഥിരമായി വെള്ളകെട്ട്  ഉണ്ടാക്കുന്ന ബ്ലോക്ക് ഓഫിസിന് സമീപത്തെ റോഡ് മണ്ണിട്ട് ഉയര്‍ത്തുന്ന പ്രവൃത്തി ടെണ്ടര്‍ നടപടിയിലാണെന്നും  നേരത്തെ  റവന്യുവകുപ്പ് അടയാളപ്പെടുത്തിയ സ്ഥലം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി റോഡ് വികസിപ്പിക്കുമെന്നും  പൊതുമരാമത്ത് വകുപ്പ് പ്രതിനിധി യേഗത്തി്ല്‍ പറഞ്ഞു. നഗരത്തില്‍ ഫുഡ് പാത്തിനോട് ചേര്‍ന്ന് നിര്‍മ്മിച്ച ഇരുമ്പ് സംരക്ഷണ വേലി ചിലയിടങ്ങളില്‍ അശാസ്ത്രിയമായാണ് നിര്‍മ്മിച്ചതെന്നും വ്യാപാരികള്‍ക്ക് ഇതുമൂലം പ്രയാസം സൃഷ്ട്ിക്കുന്നതായും വിമർശനമുയർന്നു.  തലശ്ശേരി- വളവുപാററോഡ് നവീകരണത്തിന്റെ ഭാഗമായുള്ള മട്ടന്നൂര്‍ മേഖലയിലെ പ്രവൃത്തി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും മട്ടന്നൂര്‍ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ ഷാഹിന സത്യന്‍ ആവശ്യപ്പെട്ടു. സാമ്പത്തിക പ്രശ്‌നമാണ്  ഉപകരാറുകാരന്റെ പ്രവൃത്തി മെല്ലെപോക്കിനു കാരണണെന്നും മുഖ്യകരാറുകാരനു ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കെ എസ് ടി പി എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ അറിയിച്ചു.
യോഗത്തില്‍ സണ്ണിജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.  റോസമ്മ,  പഞ്ചായത്ത് പ്രസിഡന്റമാരായ ഷിജിനടുപറമ്പില്‍ (ആറളം),  സെലിന്‍മാണി(കണിച്ചാര്‍). മൈഥിലിരമണന്‍(കേളകം),   അയ്യംക്കുന്ന്പഞ്ചയാത്ത് വൈസ് പ്രസിഡന്റ് തോമസ് വലിയതൊട്ടി, എന്നിവരും വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളും വകുപ്പ് ഉദ്യേഗസ്ഥരും പങ്കെടുത്തു.

Post a Comment

0 Comments